കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. രണ്ടുപ്രാവശ്യമായി ഇന്ന് പവന് 600 രൂപ കുറഞ്ഞു 19,600 രൂപയായി. ഗ്രാമിന് 2,450 രൂപയാണ് വില. ഒരു ഗ്രാമിന് 75 രൂപയാണ് ഇന്നു കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം.

കഴിഞ്ഞ ദിവസം പവന് 800 രൂപ കുറഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വീണ്ടും 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

21,320 രൂപയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക്. ഏറെക്കാലമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില അല്‍പം താഴുകയും പിന്നീട് കുതിച്ചുയരുകയും ചെയ്യുന്ന പ്രവണത തുടരുകയാണ്