തിരുവനന്തപുരം:   കേരളാ ഫിലിം ഫെസ്റ്റിവലില്‍ ‘ചിത്രസൂത്ര’ത്തെ തിരഞ്ഞെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന് ചെയര്‍മാന്‍ രാജീവ് നാഥ്. കഴിഞ്ഞവര്‍ഷം ചിത്രസൂത്രം പരിഗമയ്ക്ക് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം പരിഗണിച്ച ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നേയുള്ളൂ.കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ സൂക്ഷ്മതയ്ക്കുറവാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളിയില്‍ മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രസൂത്രം വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ ചിത്രം കഴിഞ്ഞ തവണ പുകക്കണ്ണാടി എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഇത് വീണ്ടും ഉള്‍പ്പെടുത്തിയതില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും പറഞ്ഞായിരുന്നു വിവാദം.