തിരുവനന്തപുരം: കേരളാ എക്‌സ്പ്രസ്സിന് നേരെ ബോംബ് ഭീഷണി. പി ഡി പി നേതാവ് അബ്ദുള്‍നാസര്‍ മഅദനിക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ട്രെയിന്‍ ബോംബ് വച്ചു തകര്‍ക്കുമെന്ന ഭീഷണിക്കത്ത് കൊല്ലം സ്‌റ്റേഷന്‍ മാനേജര്‍ക്ക് രാവിലെ ലഭിച്ചിരുന്നു.

ഭീഷണിയെത്തുടര്‍ന്ന് തീവണ്ടി കൊല്ലം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് പോലീസ് പരിശോധന നടത്തുന്നുണ്ട്. കത്തില്‍ എന്‍ പി പി യെന്ന് മുദ്രണം ചെയ്തി്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഭീഷണിക്ക് പുറകിലെന്ന് പോലീസ് സംശയിക്കുന്നു.