തിരുവനന്തപുരം: സംസ്ഥാനഎഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ റാങ്കുകള്‍ പതിവുപോലെ ആണ്‍കുട്ടികള്‍ നിലനിര്‍ത്തി.

ചങ്ങനാശേരി സ്വദേശി ദിലീപ്.കെ.കൈനിക്കര ഒന്നാം റാങ്കിനര്‍ഹനായി. മലപ്പുറം സ്വദേശി ജാഫര്‍ തട്ടാരത്തൊരി രണ്ടാം റാങ്കും കൊച്ചി സ്വദേശി വി. വിശ്വജിത്ത് മൂന്നാം റാങ്കും നേടി. പട്ടികജാതി വിഭാഗത്തില്‍ കെ.എസ്. സുമിത്തും പടികവര്‍ഗ വിഭാഗത്തില്‍ ജോളി ജോര്‍ജും ഒന്നാം റാങ്ക് നേടി.

പരീക്ഷയെഴുതിയവരില്‍ 65,632 വിദ്യാര്‍ഥികള്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ പത്ത് റാങ്കുകാരില്‍ ഒമ്പതും ആണ്‍കുട്ടികളാണ്.

www.ceekerala.org, www.cee.kerala.gov.in എന്നീ പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക. റിസള്‍ട്ടും ഹൈലൈറ്റ്‌സും അടങ്ങിയ സി.ഡി പ്രവേശന പരീക്ഷാകമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭ്യമാക്കുന്നതാണ്.

പ്രവേശന പരീക്ഷയുടെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും മാര്‍ക്കുകള്‍ക്കു തുല്യ പരിഗണന നല്‍കിയാണു ഈ വര്‍്ഷത്തെ പട്ടിക തയാറാക്കിയിരിക്കുന്നത്.