Categories

ഇനി ‘ഇലക്ഷന്‍ ടൂറിസം’ സീസണ്‍

ബിഗ്ബൈ / ജിന്‍സി ബാലകൃഷ്ണന്‍

കോവളത്തെ കട്ട വെയിലും, ആനപ്പുറത്തെ സവാരിയും കുമരകത്തെ കെട്ടുവള്ളവുമൊക്കെ കാണിച്ചാണ് മലയാളി ഇത്രയും കാലം ടൂറിസം വികസിപ്പിച്ചത്. ഈ ചൂട് കൂടിയ മാര്‍ച്ച് മെയ് മാസത്തില്‍ എന്ത് കാണിച്ചാണ് നാം വിദേശികളെ വിളിക്കുക. ഒന്ന് തല കുലുക്കിച്ചിന്തിച്ചപ്പോഴാണ് മനസ്സില്‍ ലഡ്ഡുപൊട്ടിയത്. ഇപ്പോള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലമാണ്. അപ്പോള്‍ പിന്നെ അങ്ങിനെയാവാം കാര്യങ്ങള്‍, ഇലക്ഷന്‍ ടൂറിസം പാക്കേജ്.

വരുന്ന ഏപ്രില്‍ മെയ് പോലുള്ള ഓഫ് സീസണുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെ കുറിച്ച് ചില ടൂറിസം ‘ശാത്രജ്ഞന്‍മാര്‍’ നടത്തിയ റിസര്‍ച്ചില്‍ ഈ കണ്ടെത്തലുണ്ടായത്. എന്നാല്‍ ഇതൊരു വലിയ കണ്ടെത്തലല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. നേരത്തെ പല വിദേശികളും കേരളത്തിലെ തിരഞ്ഞെടുപ്പ് മഹാമഹം നേരിട്ട് കാണാനെത്താറുണ്ടായിരുന്നു. ഇപ്പോഴത് കുറഞ്ഞുവെന്ന് മാത്രം. തിരഞ്ഞെടുപ്പിനെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നാം പരാജയപ്പെട്ടുവെന്നാണ് ഇവരുടെ പക്ഷം.

വൈവിധ്യമായ ചിഹ്നങ്ങള്‍ പതിച്ച പോസ്റ്ററുകള്‍, സ്ഥാനാര്‍ത്ഥി ഇരുന്നും, കിടന്നും, നടന്നും, കൈവീശിയും അങ്ങനെ പല പോസിലുള്ള ഫ്‌ളക്‌സുകളും, വലിയ ബോഡുകളും, റോഡുകളിലും മതിലുകളിലും, വീടുകളിലും, കടകളിലും എന്തിന് വേണമെങ്കില്‍ ആകാശത്തുവരെ ഇനി തിരഞ്ഞെടുപ്പ് പ്രചാരണമാകും കേരളത്തില്‍. കേരളം കാണാന്‍ വരുന്ന വിദേശിക്ക് വയറുനിറയാന്‍ ഇനിയെന്ത് വേണം.

മേല്‍ക്കൂര മാറ്റിയ ജീപ്പിന് പുറത്ത് തന്നെക്കാള്‍ ഭാരമുള്ള മാലയും കഴുത്തിലിട്ട് ടാറ്റ പറഞ്ഞകലുന്ന സ്ഥാനാര്‍ത്ഥിയും പിന്നില്‍ വാലുപോലെ പോകുന്ന ജനങ്ങളും. മത്സരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ ചിഹ്നത്തിലുള്ള പത്തിരുപത് മാലകള്‍ കഴുത്തിലിട്ട് ഒരു മാലക്കടതന്നെ നടന്നുപോകുന്നതുപോലെ മന്ദം മന്ദം നടന്നു നീങ്ങുന്ന നാടിന്റെ പൊന്നോമന പിന്നില്‍ തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ മുദ്രാവാക്യം വിളികളോടെ അണികളും.. ഒരു പരിചയവുമില്ലാത്തയാളുടെ അടുത്തു ചെന്നുപോലും എന്താ നാരാണേട്ടാ സുഖമല്ലേ, മക്കളൊക്കെ പഠിക്കുന്നില്ലേ എന്ന് കെട്ടിപ്പിടിച്ച് ചോദിക്കുന്ന മത്സരാര്‍ത്ഥി അങ്ങനെയെത്രയെത്ര കാഴ്ചകള്‍.

പിന്നെ വരുന്ന വിദേശികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ചില അപൂര്‍വ്വ ദൃശ്യങ്ങളും കാണാം. ജെ.സി.ബി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥനാര്‍ത്ഥി ജെ.സി.ബിയില്‍ സഞ്ചരിച്ച് വോട്ടുചോദിക്കുന്നതും, ഗായകനായി സ്ഥാനാര്‍ത്ഥി പാട്ടുപാടി വോട്ടുനേടുന്നതും, പിന്നെ ചില കത്തിക്കുത്തും ബോംബേറും അടിപിടിയും. ഇത്രയും നയനമനോഹരങ്ങളായ കാഴ്ചകള്‍ ഒരുമിച്ച് കാണാന്‍ എന്ത് സീസണില്‍ വന്നിട്ടും കാര്യമില്ല. അത് ഇലക്ഷന്‍ കാലത്ത് വന്നാല്‍ മാത്രമേ നടക്കൂ.

പുതിയ ആശയത്തോട് കെ.ടി.ഡി.സി ചെയര്‍മാനും വിയോജിപ്പില്ല. തിരഞ്ഞെടുപ്പ് ടൂറിസം നല്ല ആശയമാണെന്ന് അദ്ദേഹവും സമ്മതിക്കുന്നു. ‘ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15വരെ ഇത്തരം പാക്കേജ് തയ്യാറാക്കാം.ഓഫ് സീസണായതിനാല്‍ ചെറിയ ചില ഡിസ്‌കൗണ്ടുകളും ഓഫര്‍ ചെയ്യാം’ ചെയര്‍മാന്‍ പറയുന്നു.

One Response to “ഇനി ‘ഇലക്ഷന്‍ ടൂറിസം’ സീസണ്‍”

  1. haroon peerathil

    ethum kazhinchaal pinne baranakkaarude pen vaanibham,kallapanam,gundaayissam angine palathum cherthu vechu oru package. athum kazhinchaal namukku evarokke barichu barichu nammal puthiya puthiya reethiyil aathmahathya cheyyunnathu vechu oru paackage…alla paranchenneyullu

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ