തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ പ്രമുഖരില്‍ മൂന്ന് മന്ത്രിമാരും. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍.കെ.പ്രേമചന്ദ്രന്‍, സുരേന്ദ്രന്‍ പിള്ള എന്നിവരാണ് തോറ്റ മന്ത്രിമാര്‍. ചവറയില്‍ നിന്നുളള ആര്‍.എസ്.പി സ്ഥാനാര്‍ഥിയായിരുന്നു പ്രേമചന്ദ്രന്‍. ഇവിടെ ആര്‍.എസ്.പി ബി സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ വിജയിച്ചു.

കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ 6581 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥി ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തോറ്റത്. തിരുവനന്തപുരത്തു നിന്നു മത്സരിച്ച സുരേന്ദ്രന്‍ പിള്ള കോണ്‍ഗ്രസിന്റെ വി.എസ് ശിവകുമാറിനോടു തോറ്റു. ഇതില്‍ പ്രേമ ചന്ദ്രനെ തോല്‍പ്പിക്കാന്‍ എന്‍.എസ്.എസ് ചരടുവലി നടത്തിയെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.