കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചന യുഡിഎഫിന് മുന്‍തൂക്കം. കല്‍പ്പറ്റ നഗരസഭയിലെ നാല് വാര്‍ഡുകള്‍ യുഡിഎഫ് വിജയിച്ചു. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ വോട്ടെണ്ണലാണ് ഇന്ന് നടക്കുക. വേളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് വൈകിയതിനാല്‍ കോഴിക്കോട് ഈ മാസം 31 ന് മത്രമേ ഫലപ്രഖ്യാപനമുണ്ടാകൂ.

രാവിലെ എട്ടുമണിമുതലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാവും. നഗരസഭകളിലേയും കോര്‍പറേഷനുകളിലേയും ഫലങ്ങള്‍ പൂര്‍ണ്ണമായും ഉച്ചയോടെ അറിയാനാവും. കോര്‍പറേഷനുകളിലെ ഫലങ്ങളാണ്  ആദ്യമറിയുക.

Subscribe Us:

ഇലട്രോണിക്ക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചതുകൊണ്ടാണ് കോര്‍പറേഷനുകളിലെ ഫലം വേഗത്തില്‍ ലഭ്യമാവുന്നത്. എന്നാല്‍ മൂന്ന് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ പഞ്ചായത്തുകളില്‍ ഫലം വൈകുമെന്നാണ് കരുതുന്നത്.