Categories

വാലുകള്‍ പേച്ചും കാലം..

സൂചിമുന / തുന്നല്‍ക്കാരന്‍
ഒന്ന്..
സാധാരണ തലയാണു സംസാരിക്കുക. എന്നാല്‍ തല വെളിയില്‍ കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ പലരും അവരുടെ അഭിപ്രായം പറയാന്‍ ചില വാലുകളെ രംഗത്തിറക്കും. കേരളത്തില്‍ ഇപ്പോള്‍ വാലുകളുടെ ഗംഭീര പ്രകടനമാണ്…

സാംസ്‌ക്കാരിക കേരളത്തിന്റെ സമുന്നതന്‍ തന്നെയാണു ആദ്യം വാലായ് വന്നതും അഭിപ്രായം പറഞ്ഞതും. മോഹന്‍ ലാലിനെക്കാളും മമ്മൂട്ടിയെക്കാളും സുന്ദരനും സുമുഖനുമായ ഇദ്ദേഹത്തിനു കേരളത്തിലെ ലേഡീസ് കോളേജിനു മുന്നില്‍ കൂടി യാത്രചെയ്യാന്‍ പോലും സാധിക്കുന്നില്ല. കണ്ടാല്‍ പെണ്‍കുട്ടികള്‍ ഓടിച്ചിട്ട് പ്രണയിച്ചു കളയുമെന്നാണു മൂപ്പിലാന്റെ അഭിപ്രായം..

കേരളത്തെക്കുറിച്ച് എന്തും ആധികാരിമായി പറയാന്‍ ഇദ്ദേഹത്തിനെ അനുവാദമുള്ളൂ. അച്യുതാനന്ദന്‍ സഖാവ് മല്‍സരിക്കാന്‍ പാടില്ലെന്ന് ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ഇദ്ദേഹത്തിനു വെളിപാടുണ്ടായി. വെളിപാടുണ്ടായാല്‍ അപ്പോള്‍ തന്നെ വെളിക്കിറങ്ങിയില്ലെങ്കില്‍ ഇദ്ദേഹത്തിനു അര്‍ശ്ശസ് മുക്കും. പിന്നെ സര്‍ഗ്ഗാത്മക വേദന കേരളം മൊത്തം അനുഭവിക്കേണ്ടി വരും.

കേരളത്തിലെ ജനങ്ങള്‍ക്ക് പലതും അനുഭവിക്കേണ്ട കൂട്ടത്തില്‍ വിഷക്കള്ളുപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനയും അനുഭവിക്കുക തന്നെ..

കൂടുതല്‍ വല്ലതും പറഞ്ഞാല്‍ സൂചിമുനക്കെതിരെയും കേസുകൊടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികം പറയുന്നില്ല. കോടതിയില്‍ പോകാന്‍ പ്രയാസമുണ്ടായിട്ടല്ല… തുന്നല്‍ക്കാരനെ കാത്ത് ധാരാളം കുഞ്ഞുങ്ങള്‍ കാത്തിരിക്കുന്നു…അവരുടെ കുഞ്ഞുടുപ്പ് തുന്നിക്കിട്ടാന്‍….

രണ്ട്..


!.. ‘ഒരു ജില്ലാ പാര്‍ട്ടി സെക്രട്ടറിയായിരിക്കാന്‍ എന്താ മണീ യോഗ്യതയെന്ന്?’ ആരെങ്കിലും ചോദിച്ചാല്‍…അദ്ദേഹം ചിലക്കും.. ‘വിവരക്കേട് പറയാനുള്ള അവകാശം.. റ്റാറ്റായെപ്പോലെയുള്ള വമ്പന്മാരുമായുള്ള ബന്ധം. എന്തെങ്കിലും ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതൊക്കെ പാരവെച്ച് നശ്ശിപ്പിക്കുക.സ്വന്തം മക്കളെ പഞ്ചായത്ത് മെമ്പേഴ്‌സ് ആക്കുക. ആജീവനാന്തം മുതലാളിത്തത്തിന്റെ ചന്തിക്ക് പിന്നില്‍ ഞാന്നു കിടക്കുക.. കണ്ണൂരാണെങ്കില്‍ മറ്റു ചില സ്‌പെഷ്യല്‍ ക്വാളിറ്റി കൂടി വേണം എന്ന് കൂട്ടിച്ചേര്‍ത്ത് മണിയൊരു മണിച്ചിരിചിരിക്കും… ങ്യാ..ഹീ…!’

സഖാവ് അച്യുതാന്ദന്‍ മല്‍സരിക്കാന്‍ പാടില്ലെന്ന് ഇദ്ദേഹം പറയുമ്പോള്‍ അത് കേട്ട് കേരളം ഊറിച്ചിരിക്കുന്നു. മണിയുടെ മണിയടി ആര്‍ക്ക് വേണ്ടിയെന്ന് കേരളം തിരിച്ചറിയുന്നതിന്റെ ചിരിയാണത്.
പക്ഷേ കേരളത്തിന്റെ ചിരി മണിക്ക് മനസ്സിലാവില്ല. കാര്യം മനസ്സിലാക്കിയവന്റെ ചിരി ഗംഭീരവും സൂക്ഷ്മവും ആഴമാര്‍ന്നതുമായിരിക്കും..
ആ ചിരി കേള്‍ക്കാനുള്ള ശക്തി കാതുകള്‍ക്ക് നഷ്ടമായവര്‍ക്ക് അത് കേള്‍ക്കാന്‍ ആവില്ല.. അവരുടെ വിചാരം തങ്ങള്‍ ചിരിക്കുന്നതും പറയുന്നതും കേള്‍ക്കാനുള്ള കഴുതകളാണു ജനങ്ങളെന്ന്..
മണിയുടെ അറ്റത്തെ കയറില്‍ അധികാരത്തില്‍ പിടിച്ച് ജനങ്ങളൊരു വലി വലിച്ചാല്‍… കൂട്ടമണിയാവും മുഴങ്ങുക..

മൂന്ന്..
വെടികൊണ്ട ഒരു മഹാനുഭാവനു ചിലപ്പോള്‍ വെറിപിടിക്കും. പിന്നെ എന്താണു പറയുന്നതെന്ന് അദ്ദെഹത്തിനു യാതൊരു വിചാരവും ഉണ്ടാവില്ല. വെടികൊണ്ട പന്നിയെപ്പോലെ ഒരു പാച്ചിലാണു. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നില്‍ക്കില്ല.

പ്രവര്‍ത്തനവും അതുപോലെ തന്നെ.. രണ്ടുകോടി രൂപയൊക്കെ ചുമ്മാ സിമ്പിളായ് വാങ്ങി പോക്കറ്റില്‍ വെച്ചു കളയും. അതിന്റെ പേരില്‍ പാര്‍ട്ടി നാറുന്നതൊന്നും ഇദ്ദേഹത്തിനു പ്രശ്‌നമേയല്ല..

കമ്യൂണിസ്റ്റ് ആചാര്യന്മാരെക്കാള്‍ കമ്യൂണിസത്തെ അറിഞ്ഞയാള്‍.. കമ്യൂണിസ്റ്റ് സഖാക്കള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കണം എന്ന് ഇദ്ദേഹമാണു സഖാവ് അച്യുതാനന്ദനെപ്പോലെയുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

ഇത്രയും മഹാനുഭാവനായൊരു കമ്യൂണിസ്റ്റുകാരന്‍ കണ്ണൂരില്‍ ഉണ്ടായിട്ടും പി.ശശിയെപ്പോലെ ഒരാള്‍ ഇത്രയും കാലം എങ്ങനെയാണു പാര്‍ട്ടി സെക്രട്ടറിയായ് വിലസിയത് എന്നാണു കണ്ണൂര്‍ സഖാക്കള്‍ ചോദിക്കുന്ന ചോദ്യം ?

തങ്ങളെ മറ്റു സഖാക്കള്‍ക്ക് മുന്നില്‍ നാറ്റിച്ച് കുളമാക്കിയതില്‍ ഇവര്‍ക്കുള്ള പങ്ക് കണ്ണൂര്‍ സഖാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ആര്‍.എസ്.എസുകാര്‍ അറിഞ്ഞ കൈക്കരുത്ത് ഇനി ഇവര്‍ക്കും കൂടെ അര്‍ഹതപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങി പലരും നിശ്ശബ്ദരായിരിക്കുന്നു. അപ്പോഴും ഈ മഹാനുഭാവലു ചിലച്ചുകൊണ്ടിരിക്കുന്നു…

താനാണു കമ്യൂണിസ്റ്റുകാരന്‍ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. കേരളം അത് കേട്ട് പൊട്ടിച്ചിരിക്കുന്നു.. ഇത്രയും വലിയ തമാശ കേട്ടാല്‍ എങ്ങനാ മാഷേ ചിരിക്കാതിരിക്കുക…
എന്തര് മഹാനു ഭാവലൂ..!

മുറിക്കഷ്ണം..

അച്യുതാന്ദന്‍ സഖാവില്ലാതെ മത്സരിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തോറ്റു തുന്നം പാടുമെന്ന് അറിയാം. എന്നാല്‍ മുതലാളിമാരും മാഫിയായും ആഗ്രഹിക്കുന്നു ഇനി അച്യുതാന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവരുതെന്ന്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ അവരുടെ അവസാനമായിരിക്കും..

അത്തരമൊരു അവസാനം അവര്‍ ആഗ്രഹിക്കുന്നില്ല.. അതിനായ് അവര്‍ എന്ത് കളികളും കളിക്കും..ഏത് വേട്ടാവളിയന്മാരെക്കൊണ്ടും പ്രസ്താവനകള്‍ ഇറക്കും..

മാന്യന്മാരായ ആരും സംസാരിക്കാന്‍ നില്‍ക്കാത്തിടത്ത് ഇത്തരം കോമാളികള്‍ കടന്നു കയറും എന്തും പറയും.. എന്തും ചെയ്യും.. അവര്‍ അറിയുന്നില്ലല്ലോ.. ചാടിക്കളിക്കടാ കുഞ്ഞിരാമാ എന്ന താളത്തിനൊപ്പം കളിക്കുന്നവരെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്ന്…

സൂചിമുന..
അച്യുതാനന്ദന്‍ കേരളത്തിലെ സൂര്യ തേജസാണു. സൂര്യതേജസ്സിനെ ഊതിക്കെടുത്താന്‍ നോക്കിയാല്‍ ആ തേജസിനൊന്നും സംഭവിക്കില്ല.. ഒന്നുകൂടെ ജ്വലിക്കും.. പക്ഷേ ഊതാന്‍ നടക്കുന്നവന്റെ മോന്തപൊള്ളും…!

Tagged with:

8 Responses to “വാലുകള്‍ പേച്ചും കാലം..”

 1. kalabhairavan

  ഈ മൂന്നാം നമ്പര്‍ കോക്കാന്‍ പൂച്ചയുടെ കഴുത്തില്‍ ആ രണ്ടാം നമ്പര്‍ മണിയും കെട്ടി നാട് കടത്തിയാല്‍ അത്രയും വൃത്തിയായി.

 2. Funkuwait

  ഒരുപാടു ഇഷ്ടമായി ഈ സൂചിമുന.. അന്നാലും ജനങ്ങള്‍ കഴുതകളായി കൊണ്ടിരിക്കുന്നു ……

 3. devan

  v s venemeenu paranju polit beyoruk kathezhethiyathum sukumaar azhkod thanne yaayirunnu..2006-il

 4. kiran thomas

  ഗോള്‍ഫ് കളിക്കുന്ന സമ്പന്ന ക്ലബില്‍ അംഗത്വമുള്ള മകനെ പുകഴ്കത്തിപ്പറയുന്ന വി.എസിന്റെ പ്രസ്താവന ഇന്ത്യാവിഷനില്‍ ആരും കണ്ടില്ലെ ആവോ? മകന്‌ പാര്‍ട്ടി അംഗത്വമുണ്ട് എന്നതും മറക്കാതിരിക്കുക. സ്വന്തം വീട്ടിലെ കമ്യൂണിസ്റ്റ് പുത്രനെ പുകഴത്തിപ്പറയുന്ന മുഖ്യമന്ത്രി സൂര്യ തെജസു തന്നെ

 5. kiran thomas

  ഷാജഹാനും ആസാദും പറയുന്നു വി.എസ് മത്സരിക്കരുത് എന്ന് ഇതിനേപ്പറ്റിയും കൂടി ഒരു ചെറു കുറിപ്പെഴുതാമോ?

 6. sham Varkala

  VS എന്ന വേട്ടക്കാരനെ LDF പ്രമാണികള്‍ ഭയക്കുന്നു, PB യും ഭയക്കുന്നു- അതാണ്‌ സത്യം,, എന്നാല്‍ ആ വേട്ടക്കാരനെ കേരളത്തിന്‌ ആവശ്യമുണ്ട്. ബെന്ഗാളില്‍ CM നു നയിക്കാം, എന്നാല്‍ കേരളത്തില്‍ അയിത്തം (PB യുടെ അന്തസ്സുള്ള തീരുമാനം !)

  ആദര്‍ശങ്ങള്‍ കൊ…ണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കില്ല , പ്രത്യയ ശാസ്ത്രം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഇച്ഛാ ശക്തിയും , സത്യാസന്ധതയും, സമൂഹ മനസാക്ഷിയും, ലെക്ഷ്യ ബോധവും ഉള്ള ബോധ മനസ്സ് ഉണ്ടാകണം , അങ്ങിനെ നല്ല മാതൃകാ വ്യക്തികള്‍ ഉണ്ടെങ്കിലെ പ്രസ്ഥാനത്തിന് ജീവന്‍ വക്കുകയുള്ളൂ ,, VS അങ്ങിനെ ആയത് കൊണ്ട് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മുന്നിട്ടു ഇറങ്ങി VS നെ തിരഞ്ഞെടുത്തത് – ആ ആദര്‍ശ വ്യക്തിത്വത്തിന്റെ പ്രഭയില്‍ വിജയിച്ചതിലൂടെ പ്രസ്ഥാനം കൂടുതല്‍ മികച്ചതായാതെ ഉള്ളൂ,, VS നു പകരം മറ്റൊരു പേര് ഈ പാര്‍ടിയില്‍ ഉണ്ടോ?

  വെട്ടി നിരത്തലിലൂടെ , അടിച്ചമാര്‍ത്തലിലൂടെ ഔദ്യോഗികം നേടിയ വിജയം വെച്ച VS നെ കൂച്ച് വിലങ്ങിട്ടില്ലേ LDF പ്രമാണിമാര്‍? മൂന്നാറില്‍ എന്ത് സംഭവിച്ചു?, ഒടുവില്‍ PB വെറും വേസ്റ്റ് എന്ന് തെളിഞ്ഞില്ലേ.

  പിന്നെ , ഇന്നും LDF മേലാളന്മാരും PB യും VS നെ ഭയക്കുന്നത് ജനങ്ങള്‍ക്ക്‌ VS നു മേലുള്ള ആദരവും , വിശ്വാസവും ഒന്ന് കൊണ്ട് മാത്രമാണ് ..മറ്റു ആര്‍ക്കാണ് അങ്ങിനെ ജനങ്ങളുടെ വിശ്വാസം നേടി എടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് ?

  ആദര്‍ശം പറഞ്ഞത് കൊണ്ടല്ല പ്രസ്ഥാനത്തെ ആരും ഇഷ്ടപ്പെടുന്നത് , കര്‍മം അനുസരിച്ച് മാത്രമാണ് ,, കര്‍മം ഇല്ലാത്ത പ്രസ്ഥാനങ്ങള്‍ അത് എത്ര ആദര്‍ശം വിളമ്പിയാലും വെറും ജഡം ആണ് . ശവ രൂപത്തില്‍ ആക്കാതെ LDF ne ഇന്നും ഇത്ര മേല്‍ പിടിച്ചു നിര്‍ത്തിയത് VS nte ഇച്ഛാ ശക്തി കൊണ്ട് മാത്രമാണ് ,, അതിനു മേലുള്ള ജനങളുടെ നിലക്കാത്ത കയ്യടികള്‍ കൊണ്ട് മാത്രമാണ്. ആ ആദര്‍ശ വിപ്ലവത്തിന് മുന്നില്‍ പകരം വെക്കാന്‍ മറ്റൊരു VS ആരാണ് ?

  ജനങ്ങള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ VS എന്ന നല്ല കമ്മ്യൂണിസ്റ്റ്‌ ഇല്ല എങ്കില്‍, അത് LDF-ന്‍റെ സര്‍വ നാശം ആയിരിക്കും.. നിരാശപ്പെടുന്ന സമൂഹം ഇവിടെ BJP / കോണ്‍ഗ്രസ്‌ – നെ തിരഞ്ഞെടുത്താല്‍ അതില്‍ ആശര്യപ്പെടുകയും വേണ്ട.

 7. SK

  VS-nte adarsam………onnum parayathe irikkunnatha nallathu. VS athraku adarsam ulla alayirunnu enkil CM-nte chair-il thoongi kidakathe enne resign cheythittu irangi poyene. Enthinanu pinne ithuvare ellam kandum kettum avide thanne irunnathu. Enthu kandittanu alukal VS-nu bhayankara adarsham anu ennu parayunnathu ennu mathram eniku manasilakunnilla !!!!!!!!!!!!!!

 8. RAJAN Mulavukadu.

  വി എസ അല്ല ആര് കേരളം ഭരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,
  ഉദ (1 ) എന്ടോസള്‍ഫാന്‍ നിരോധിക്കാന്‍ ഡല്‍ഹിയില്‍ പോയി സമരം ചെയിതു വി എസ്,എന്നാല്‍ ഭരണത്തില്‍
  കയറി പത്തു ദിവസത്തിനുള്ളില്‍ യു ഡി എഫ് എന്ടോസള്‍ഫാന്‍ നിരോധിച്ചു, ഡല്‍ഹിയില്‍ പോകാനുള്ള യാത്രാകൂലി ആരുടെ കയ്യില്‍ നിന്നും പോയി, നമ്മുടെ കയ്യില്‍ നിന്നും.
  ഉദാ: (2 ) ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം അഞ്ചു വര്ഷം പോയിട്ട് അഞ്ചു മാസം ഭരിക്കാന്‍ സാധിക്കില്ലെന്ന്,എന്നിട്ടും അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കി. അതിനുള്ള ചെലവ് ആര് വഹിക്കണം , നമ്മള്‍ തന്നെ.
  ഉദാ (3 ) രാഷ്ട്രിയ ക്കാരുടെ തമ്മില്‍ തല്ലലില്‍, കേസും, കോടതിയും ആയി നടക്കുന്ന—(ഐസ് ക്രീം,കിളിരൂര്‍, ഇടമലയാര്‍, പൂയംകുട്ടി,എസ് എന്‍ സി,ലോട്ടറി,മുഹമ്മത് കമ്മറ്റി,ചെങ്ങറ,അങ്ങിനെ നൂറു കണക്കിന് കേസുകള്‍. )ഓട്യഗസ്തരുണ്ട്, അവരുടെ ചെലവ് (പോലീസെ,വക്കില്‍,താമസം,വാഹനം,ഭക്ഷണം,യാത്രാകൂലി) ആര് വഹിക്കണം , നമ്മള്‍ തന്നെ.
  പാഴ്ചെലവ് കുറച്ചാല്, ജനത്തിന് നികുതി ഭാരം കുറയും,
  ചെലവ് കുറയും,ചെലവ് കുറഞ്ഞാല്‍ നല്ലരിതിയില്‍ ജീവിക്കാന്‍ കഴിയും,
  ഇല്ലെങ്കില്‍ മോഷണം ,പിടിച്ചുപരി , കള്ളകടത്ത്,തട്ടിപ്പ്, വെട്ടിപ്പ്,
  മറ്റു അസന്മാര്‍ഗിക പ്രവര്‍ത്തികള്‍ എന്നിവ വര്‍ധിക്കും.
  ഗോഡ്സ് ഓണ്‍ കണ്ട്രി,
  ഡോഗ്സ് ഓണ്‍ കണ്ട്രി ആക്കരുത്…..പ്ലീസെ…പ്ലീസെ….‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.