തിരുവനന്തപുരം: പതിമൂന്നാം സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമ കണക്കുപ്രകാരം 75.12 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 72.38 ആയിരുന്നു.

ഉയര്‍ന്ന പോളിംഗ് ശതമാനം ഇരുമുന്നണികളെയും ആകാംക്ഷയിലാക്കിയിട്ടുണ്ട്. വിജയം നേടുമെന്ന് അവകാശപ്പെടുമ്പോഴും ഇരുമുന്നണികള്‍ക്കും ആശങ്കകള്‍ക്ക് കുറവൊന്നുമില്ല.

Subscribe Us:

തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിംഗ് കോഴിക്കോട് ജില്ലയിലാണ്, 81.3. ഏറ്റവും കുറവ് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. യഥാക്രമം 68.2, 68.3 എന്നിങ്ങിനെയാണ് ഇവിടെ പോളുിങ്ങ് ശതമാനം.

കോഴിക്കോട് ജില്ലയിലെ കുറ്റിയാടി മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 87.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറവ് തിരുവനന്തപുരം മണ്ഡലത്തിലും (59.9).

jagathi-in-boothവി.എസ് അച്ച്യുതാനന്ദന്‍ മല്‍സരിക്കുന്ന മലമ്പുഴയിലും ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്ന പുതുപ്പള്ളിയിലും കനത്ത പോളിംഗാണ് നടന്നത്. ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് .

അതിനിടെ നാദാപുരത്തു നിന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലഅനിഷ്ഠസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും പോളിംഗ് സാധാരണഗതിയില്‍ നടന്നു. യന്ത്രത്തകരാര്‍ കാരണം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2.31 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. ഇവര്‍ക്കായി 20,758 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 93 ബൂത്തുകളിലെ നടപടിക്രമങ്ങള്‍ വെബ്കാസ്റ്റ് ചെയ്തു. മറ്റു പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ സൂക്ഷ്മ നിരീക്ഷകരോ വീഡിയോഗ്രാഫര്‍മാരോ ഉണ്ടായിരുന്നു. കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കാനായി 40 കമ്പനി കേന്ദ്രസേനയില്‍ 10 കമ്പനിയും ഉപയോഗിച്ചു.


മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക