Categories

Headlines

അഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു; വളര്‍ച്ചാ നിരക്ക് 6.98

തിരുവനന്തപുരം: 2008-09 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന നിരക്കി(ജിഡിപി)ല്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാ­ക്കുന്നു. ദേശീയ ശരാശരി 6.7 ശതമാനം മാത്രമാകുമ്പോള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 6.98 ശത­മാ­ന­മാ­യി വര്‍ദ്ധിച്ചു.

2008-09 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ പൊതുകടം 63270 കോടി രൂപയാണ്. 2009-10 ല്‍ ഇത് 67180 കോടി ആയി ഉയര്‍­ന്നേ­ക്കാന്‍ സാ­ധ്യ­ത­യുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥി­തി മെച്ചപ്പെട്ടു­വെ­ന്ന് റിപ്പോര്‍ട്ട് പറയുന്നു. ജിഡിപിയുടെ 2.1 ശതമാനമാണ് ധനകമ്മി. റവന്യൂ കമ്മിയിലും കുറവുണ്ട്. നികുതി വരു­മാ­ന­ത്തില്‍ ഗ­ണ്യമാ­യ വര്‍­ദ്ധ­ന­വു­ണ്ടായി. നികുതി വരു­മാ­നം മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.99 ശ­ത­മാ­ന­മായി വര്‍ദ്ധിച്ചു.

കാര്‍ഷിക ഉത്പാ­ദ­ന വ­ളര്‍ച്ച ദേശീയ ശരാശ­രി­യെ­ക്കാള്‍ കു­റ­ഞ്ഞു. എന്നാല്‍ നെല്‍­കൃ­ഷി ഉല്‍­പാ­ദ­ന­ത്തി­ന്റെ വി­സ്­തീര്‍­ണം കൂ­ടി­യി­ട്ടു­ണ്ട്. ഒന്‍പതു ലക്ഷത്തോളം മെട്രിക് ടണ്‍ അരി കൂടുതലായി ഉത്പാദിപ്പിച്ചു. പാല്‍ ഉല്‍­പാ­ദ­ന­വും വര്‍­ദ്ധിച്ചു.
സംസ്ഥാനത്തെ ആളോഹരി വരുമാനം 35457 രൂപയാണ്. 2009 ജൂണ്‍വരെ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം 45,22,000 ആണ്. ആസിയാന്‍ കരാര്‍, കേന്ദ്രസര്‍ക്കാരിന്റെ ഉദാര നയങ്ങള്‍ തുടങ്ങിയവ സംസ്ഥാന­ത്തിന് ഹാ­നികരമാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍­ട്ട് വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.