കൊച്ചി: കേരള രഞ്ജിതാരം പി.പ്രശാന്ത് ഇന്‍ഡി കമാന്‍ഡോസ് കേരളയുമായി കരാര്‍ ഒപ്പിട്ടു. രണ്ടുവര്‍ഷത്തേക്ക് മുപ്പതുലക്ഷം രൂപയുടേതാണ് കരാര്‍.

ഇടംകൈയ്യന്‍ സ്പിന്നറും മികച്ച ബാറ്റ്‌സ്മാനുമായ പ്രശാന്ത് ടീമിനായി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. നേരത്തേ ശ്രീശാന്തും റൈഫി വിന്‍സെന്റ് ഗോമസും ഇന്‍ഡി കമാന്‍ഡോസിലെത്തിയിരുന്നു.

ദക്ഷിണറെയില്‍വേയുടെ ക്യാപ്റ്റനായ പ്രശാന്ത് ഗോവയ്‌ക്കെതിരേയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 17 കളികളില്‍ നിന്നായി 464 റണ്‍സ് നേടിയ പ്രശാന്ത് 17 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.