തൃശൂര്‍: രണ്ടു കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

കൊച്ചിയില്‍ 2007ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ 1.17 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിന് പുറമേ സ്റ്റേഡിയത്തില്‍ ഫ്‌ളെഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ 1.15 കോടി രൂപ നഷ്ടം വരുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.