എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) രണ്ട് സീറ്റ് ആവശ്യപ്പെടും
എഡിറ്റര്‍
Wednesday 8th January 2014 5:18pm

k.m-mani.

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിയുമായും മുന്നണി നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.എം മാണിയേയും പി.ജെ ജോസഫിനേയും പാര്‍ലമെന്ററി യോഗം ചുമതലപ്പെടുത്തി.

ഇന്നു തന്നെ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താനാണ് തീരുമാനമെന്നാണ് സൂചന. കോട്ടയം, ഇടുക്കി സീറ്റുകളാണ്  പാര്‍ട്ടി ആവശ്യപ്പെടുക. മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ ഈ മാസം 16 ന് തുടങ്ങാനിരിക്കുകയാണ്.

ഇതോടൊപ്പം തന്നെ എല്ലാ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും വിപ്പ് നല്‍കാന്‍ പി.സി ജോര്‍ജിനോട് യോഗം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോര്‍ജ് എല്ലാ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും വിപ്പ് നല്‍കി.

എന്നാല്‍ ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിലപാടെടുത്തിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് മാത്രം മതിയെന്ന നേരത്തെ ചീഫ് വിപ്പ് പി.സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജോര്‍ജിന്റെ ഈ പ്രസ്താവന പാര്‍ട്ടിക്കുള്ളിലും ജോസഫ് വിഭാഗത്തിലും ബഹളങ്ങളുണ്ടാക്കിയെങ്കിലും രണ്ട് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് മാണി അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

Advertisement