എഡിറ്റര്‍
എഡിറ്റര്‍
രണ്ടു സീറ്റെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മാണി
എഡിറ്റര്‍
Friday 31st January 2014 4:16pm

k.m-mani.

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.എം.മാണി.

കേരള കോണ്‍ഗ്രസ് എമ്മിനു രണ്ടു സീറ്റിന് അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ഇക്കാര്യം  ഉന്നയിക്കേണ്ട ഇടങ്ങളില്‍ ഉന്നയിക്കുമെന്നും ഉചിതമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും മാണി പറഞ്ഞു

സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം നാളെ കോട്ടയത്തു ചേരുമെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും യോഗം മാണിയെ ചുമതലപ്പെടുത്തിയിരുന്നു.

Advertisement