Categories

ജോര്‍ജ്ജിന്റെ പരസ്യപ്രസ്താവന പാര്‍ട്ടിക്ക് ദോഷം: കേരളാ കോണ്‍ഗ്രസ്

pc-georgeതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംങ് കമ്മിറ്റിയില്‍ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്ജിന് വിമര്‍ശനം. ജോര്‍ജ്ജിന്റെ പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന്് പിന്മാറിയിട്ടില്ലെന്നും പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സമരം തല്‍ക്കാലം നിര്‍ത്തിവെക്കുകമാത്രമാണ് ചെയ്തത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും മാണി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിദഗ്ധസമിതിയില്‍ നിന്ന് തട്ടെയെ ഒഴിവാക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടെ പക്ഷപാതപരമായി പെരുമാറുന്നെന്നും യോഗം വിമര്‍ശിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ജെ ജോസഫ് വികാര പ്രകടനം നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ പി.ജെ ജോസഫ്  പറഞ്ഞു. സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോര്‍ജ്ജിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English

2 Responses to “ജോര്‍ജ്ജിന്റെ പരസ്യപ്രസ്താവന പാര്‍ട്ടിക്ക് ദോഷം: കേരളാ കോണ്‍ഗ്രസ്”

  1. NISSAM

    മലയാളികള്‍ക് ഒരു ബാധ്യത യാണ് ഈ പി സി ജോര്‍ജ് യെന്ന…..

  2. gk

    പാര്‍ട്ടിക്കോ അതോ വ്യക്തിക്കോ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.