Categories

വഞ്ചിച്ചെന്ന യു.ഡി.എഫ് ആരോപണത്തില്‍ തെറ്റില്ല: സി.പി.ഐ.എം പിന്തുണ സ്വീകരിച്ചതില്‍ എതിര്‍പ്പുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണ സ്വീകരിച്ചതില്‍ എതിര്‍പ്പുമായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് രംഗത്ത്. സി.പി.ഐ.എം പിന്തുണ തേടാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ആലോചിച്ച് എടുത്തതല്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതാവായ മോന്‍സ് ജോസഫ് പറഞ്ഞു. എല്‍.ഡി.എഫില്‍ ചേരണമെങ്കില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയുമായി സഹകരിക്കാന്‍ കേരള കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കോട്ടയത്തേത് പ്രാദേശിക ധാരണ മാത്രമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ചരല്‍ക്കുന്നില്‍വെച്ച് നടന്ന പാര്‍ട്ടി ക്യാമ്പിലെടുത്ത തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് ശരിയായ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഷ്ട്രീയമായി വഞ്ചിച്ചെന്ന യു.ഡി.എഫ് ആരോപണത്തില്‍ തെറ്റില്ല എന്നും മോന്‍സ് ജോസഫ് കോട്ടയത്ത് പ്രതികരിച്ചു.


Also Read:  മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു


ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സി.പി.ഐ.എം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെയാണ് ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന സി.പി.ഐ.എം ജില്ല സെക്രട്ടേറിയേറ്റ് അടിയന്തിര യോഗം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.



പിണറായി വിജയന്‍ ദല്‍ഹിയില്‍ കാലുകുത്തുന്നത് ബി.ജെ.പി ഔദാര്യത്തില്‍; ആര്‍.എസ്.എസ് സമ്മതിച്ചാല്‍ കോടിയെരിയുടെ മുഖത്ത് ചെരുപ്പൂരിയടിക്കും; വിവാദ പ്രസ്താവനയുമായി ശോഭാസുരേന്ദ്രന്‍ രംഗത്ത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയെരി ബാലകൃഷ്ണനുമെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ രംഗത്ത്.കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പ്രധാനകാരണക്കാര്‍ കണ്ണൂരില്‍ നിന്ന് തന്നെയുള്ള പിണറായി വിജയനും കോടിയെരി ബാലകൃഷ്ണനുമാണ് ഇവരുടെ തണലിലാണ് കണ്ണൂരിലെ അക്രമങ്ങള്‍ നടക്കുന്നത്. പയ്യന്നൂരില്‍ സി.പി.എം - ബി.ജെ.പി