എഡിറ്റര്‍
എഡിറ്റര്‍
ഐക്യമുന്നണി അനൈക്യമുന്നണിയാകുന്നു: കേരളാ കോണ്‍ഗ്രസ് (എം)
എഡിറ്റര്‍
Wednesday 14th November 2012 5:27pm

കോട്ടയം: യു.ഡി.എഫിലെ ഉള്‍പോരിനെ കുറിച്ച് തുറന്ന് വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത്.

കോണ്‍ഗ്രസ് (എം) ന്റെ മുഖപത്രമായ പ്രതിച്ഛായയിലാണ് യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി  കേരളാ കോണ്‍ഗ്രസ് (എം) രംഗത്തെത്തിയത്.

Ads By Google

ഐക്യമുന്നണി അനൈക്യമുന്നണിയായെന്നും ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനുമാണെന്നുമാണ് പത്രത്തില്‍ ആരോപിക്കുന്നത്.

മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് മുന്നണിയിലെ അനൈക്യത്തെ കുറിച്ച് യാതൊരു വ്യക്തതയില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു.

കേരള കോണ്‍ഗ്രിസിനെ മാറ്റി ഒറ്റപ്പെടുത്തുന്നത് അതീവ ഗുരുതരമായ തെറ്റാണ്. കോണ്‍ഗ്രസും ഘടകകക്ഷികളും സൂക്ഷിച്ച് പെരുമാറിയാല്‍ ദു:ഖിക്കേണ്ടിവരില്ല.

കോണ്‍ഗ്രസിന് കൃത്യതയില്ലെങ്കില്‍ ഘടകക്ഷികള്‍ അവരവരുടെ വഴിക്ക് പോകുമെന്നും പത്രത്തില്‍ പറയുന്നു.

ഭൂവിനിയോഗ ബില്ലില്‍ മുഖ്യമന്ത്രി നിയമ മന്ത്രിയെ പിന്താങ്ങിയില്ല. മുഖ്യമന്ത്രിയുടെ നിലപാട് കടന്ന കയ്യായിപ്പോയി. കെ എം മാണിക്കെതിരായ തെറ്റിദ്ധാരണ മാറ്റാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പത്രത്തില്‍ പറയുന്നു.

ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസിന് നേരെ അഭ്യാസങ്ങള്‍ കാട്ടുകയാണ്.

ഇതിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും  കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Advertisement