തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം യു.ഡി.എഫില്‍ തലവേദനയായി തുടരുന്നു. ജെ.എസ്.എസുമായുള്ള തര്‍ക്കം പരിഹരിക്കാനാകാത്തതിന് പിന്നാലെ കേരളകോണ്‍ഗ്രസ് മാണി വിഭാഗവുമായും തര്‍ക്കം തുടരുന്നതായാണ് സൂചന.

രാവിലെ നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്താത്തതിനെ തുടര്‍ന്ന് രാത്രി എട്ടുമണിക്ക് വീണ്ടും ചര്‍ച്ചയുണ്ടാകും. മാണിവിഭാഗം മല്‍സരിക്കാന്‍ ആഗ്രഹിക്കുന്ന 22 സീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എഴുതിനല്‍കിയിട്ടുണ്ട്.

പാലാ,പൂഞ്ഞാര്‍,കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി,തൊടുപുഴ,ഇടുക്കി, കോതമംഗലം, പേരാവൂര്‍, ചാലക്കുടി, മണ്ണാര്‍ക്കാട്, തിരുവമ്പാടി, തിരുവനന്തപുരം,തിരുവല്ല, റാന്നി, പുനലൂര്‍, കുട്ടനാട്, അങ്കമാലി, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, പേരാമ്പ്ര,ഏറനാട് എന്നീ സീറ്റുകളാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ചേര്‍ത്തല, അടൂര്‍ അല്ലെങ്കില്‍ മാവേലിക്കര, കരുനാഗപ്പള്ളി അല്ലെങ്കില്‍ ചാത്തന്നൂര്‍, തിരുവനന്തപുരം, കൊടുങ്ങല്ലൂര് എന്നിവയാണ് ജെ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ‍. അരൂരും വാമനപുരവും ജെ.എസ്.എസ് ആവശ്യപ്പെട്ടിട്ടില്ല.

തങ്ങളുടെ അവകാശവാദം ന്യായമാണെന്നും ഇത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു.