എഡിറ്റര്‍
എഡിറ്റര്‍
‘കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്കോ?’; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Friday 5th May 2017 10:55pm

 

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം പിന്തുണയെച്ചൊല്ലി കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നതെയന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല.


Also read പാക് സൈന്യം തലഛേദിച്ച സൈനികന്റെ മകളെ ദത്തെടുത്ത് ഐ.എ.എസ്- ഐ.പി.എസ് ദമ്പതികള്‍


സി.പി.ഐ.എം പിന്തുണയോടെ കേരളാകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി ജില്ലാ പ്രസിഡന്റായതില്‍ നേരത്തെ പി.ജെ ജോസഫ് പരസ്യപ്രതിഷേധമറിയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന മാണി പിന്നീട് നിലപാടില്‍ മയം വരുത്തിയതും പി.ജെ ജോസഫിന്റെ പ്രസ്താവന വന്നതിനു ശേഷമായിരുന്നു.

ജില്ലാ പഞ്ചായത്തില്‍ ഉണ്ടായ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവാണെന്നും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം. ഇന്നു നടന്ന യോഗത്തില്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം സി. എഫ് തോമസും പങ്കെടുത്തിരുന്നില്ല.

നേരത്തെ സഖ്യത്തിനെതിരെ പരസ്യ നിലപാടായിരുന്നു മോന്‍സ് ജോസഫും സ്വീകരിച്ചിരുന്നത്. പാര്‍ട്ടി നയമല്ലയിതെന്നും ചരല്‍ക്കുന്ന് ക്യപിലെടുത്ത തീരുമാനമാണ് യഥാര്‍ത്ഥ നിലപാടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനം.

രാഷ്ട്രീയമായി വഞ്ചിച്ചെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നാണ് പി.ജെ ജോസഫ് വിഭാഗം വിട്ടു നിന്നത്. മാണിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗത്തിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement