എഡിറ്റര്‍
എഡിറ്റര്‍
കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി:പി.സി ജോസഫും ഡോ.കെ.സി ജോസും രാജിവെച്ചു
എഡിറ്റര്‍
Friday 7th March 2014 8:11pm

 

kerala-congress-m

കോട്ടയം: കസ്തൂരിരംഗല്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത. മുന്‍ എം.എല്‍.എ പി.സി ജോസഫ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടികള്‍ മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

അതിജീവനത്തിനു വേണ്ടി പോരാടുന്ന കര്‍ഷകരുടെയിടയില്‍ നിന്ന് തനിക്ക് ഒളിച്ചോടാനാകില്ലെന്നും പി.സി. ജോസഫ് അറിയിച്ചു.

രാജിക്കാര്യം പി.ജെ. ജോസഫിനെ അറിയിച്ചതായും  ഇത് സംബന്ധിച്ച് മന്ത്രി കെ.പി. മോഹനന് നാളെ രാജിക്കത്ത് നല്‍കുമെന്നും പി.സി ജോസഫ് വ്യക്തമാക്കി.

ജോസഫ് വിഭാഗം തങ്ങള്‍ക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജി വെക്കുമെന്നും വ്യക്തമാക്കി.കസ്തൂരി രംഗന്‍ വിഷയത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഔദ്യോഗിക പദവി രാജിവെക്കുന്നത്.

അതിനിടെ പി.സി. ജോസഫിന്റെ രാജിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ പദവി ഡോ.കെ.സി ജോസഫും രാജിവെച്ചു.

ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടണമെന്നത് കേരള കോണ്‍ഗ്രസ്(എം.) ജോസഫ് വിഭാഗത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല.

 

Advertisement