Categories

Headlines

കടുത്തുരുത്തിയില്‍ മോന്‍സ്; പുതുശ്ശേരിക്ക് സീറ്റില്ല

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. പാലയില്‍ കെ.എം മാണിയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. കല്ലൂപ്പാറ സിറ്റിങ് എം.എല്‍.എ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റില്ല.

പാല-കെ.എം മാണി. ചങ്ങനാശ്ശേരി-സി.എഫ് തോമസ്,കടുത്തുരുത്തി- മോന്‍സ് ജോസഫ്, തിരുവല്ല-വിക്ടര്‍ ടി തോമസ്, ആലത്തൂര്‍-കെ കുശലകുമാര്‍, തളിപ്പറമ്പ്- ജോബ് മൈക്കിള്‍, പേരാമ്പ്ര- അഡ്വ.മുഹമ്മദ് ഇഖ്ബാല്‍, ഏറ്റുമാനൂര്‍-തോമസ് ചാഴിക്കാടന്‍, ഇടുക്കി-റോഷി അഗസ്റ്റിന്‍, കോതമംഗലം-ടി.യു കുരുവിള, ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടന്‍, കുട്ടനാട്- ഡോ. കെ.സി ജോസഫ്, പൂഞ്ഞാര്‍- പി.സി ജോര്‍ജ്, കാഞ്ഞിരപ്പള്ളി-ഫ്രൊ. എന്‍.ജയരാജ്.

കടുത്ത അനീതി- ജോസഫ് എം പുതുശ്ശേരി

കെ.എം മാണി തന്നോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് ജോസഫ് എം പുതുശ്ശേരി. തന്നെ ഒഴിവാക്കിയതിന്റെ കാരണം ഇതുവരെ അറിയിച്ചിട്ടല്ല. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കല്ലൂപ്പാറ എം.എല്‍.എയാണ് ജോസപ് എം.പുതുശ്ശേരി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.