കൊച്ചി: ഇന്നു കൊച്ചിയില്‍ നടക്കുന്ന കേരളകോണ്‍ഗ്രസ് (ബി)നേതൃയോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുക്കില്ല. ആര്‍ ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണിത്. 11 മണിക്ക് അധ്യാപക ഭവനിലാണ് യോഗം.
തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ഗണേഷ്‌കുമാര്‍ ഇന്നു പങ്കെടുക്കുന്നത്. ഗണേഷ് കുമാര്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നത് ഉള്‍പ്പെടെ അദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഇന്നു കേരള കോണ്‍ഗ്രസ്(ബി) ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഗണേഷ്‌കുമാര്‍ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. കഴിഞ്ഞദിവസം വയനാട് നടന്ന പാര്‍ട്ടി യോഗത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ ഇറങ്ങിപ്പോയത് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇന്നത്തെ യോഗത്തില്‍ ഗണേഷ്‌കുമാറിനോട് മന്ത്രിസ്ഥാനമൊഴിയാല്‍ കേരളാകോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. നെല്ലിയാമ്പതി വനഭൂമികയ്യേറ്റക്കേസില്‍ സ്വകാര്യവ്യക്തികളെ സഹായിക്കുന്ന നിലപാടെടുക്കണമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനംസംരക്ഷിക്കുന്ന നിലപാടില്‍ മന്ത്രി ഉറച്ചുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തി ഗണേഷ്‌കുമാറിനെ വനംവകുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കാനാണ് ഇവരുടെ നീക്കം.
അതിനിടെ ഗണേഷ് കുമാറിനെ അനുകൂലിച്ച് കൊച്ചിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെ ട്ടു. ഈ പോസ്റ്ററുകള്‍ കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറി.
ഗണേഷ്‌കുമാറും, ബാലകൃഷ്ണപിള്ളയും തമ്മിലുള്ള പോര് അടുത്തിടെ ഏറെ ചര്‍ച്ചയായതാണ്. കേരളാ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ഗണേഷ്‌കുമാറിനെ പിള്ള ഒഴിവാക്കിയിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആയിരുന്ന ഗണേഷിനെ ഒഴിവാക്കിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പിള്ള പുറത്തിറക്കിയത്.
ഇതിന് പുറമേ ഗണേഷിനെതിരെ പാര്‍ട്ടി യോഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഗണേഷ്‌കുമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചിരുന്നു. മന്ത്രിയെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോതമംഗലത്തും അലപ്പുഴയിലുമുള്ള പാര്‍ട്ടി പ്രതിനിധികള്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഗണേഷിനെ ഒഴിവാക്കിയതോടെ ഗണേഷിന്റെ നേതൃത്വത്തില്‍ പൂതിയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ ആലോചന നടക്കുന്നുണ്ടെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേരളാകോണ്‍ഗ്രസില്‍ ഒരു വിഭാഗം ഗണേഷിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഗണേഷിനെ അനുകൂലിച്ച് പത്തനാപൂരത്തും സമീപപ്രദേശങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസങ്ങളിലായി ഈ പോര് ഒന്നടങ്ങിയമട്ടായിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ഗണേഷ് പങ്കെടുക്കാതിരിക്കുന്നതോടെ പ്രശ്‌നം വീണ്ടും ഉയരാനാണ് സാധ്യത.
