കൊല്ലം: പാര്‍ട്ടി ടിക്കറ്റില്‍നിന്ന് മത്സരിച്ച് എം.എല്‍.എയും മന്ത്രിയുമായശേഷം പാര്‍ട്ടി ചെയര്‍മാന്‍ അടക്കമുള്ളവരെ ആക്ഷേപിക്കുന്ന മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി ആവശ്യപ്പെട്ടു.

Ads By Google

ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി നല്‍കിയ ഔദാര്യമാണ്. ഗണേഷ്‌കുമാറിനൊപ്പം പോയവരില്‍ പലരും ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ഏക കാരണക്കാരന്‍ മന്ത്രിയാണെന്ന് വ്യക്തമായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ അടക്കമുള്ളവര്‍ തിരികെ വരുന്നതെന്ന് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ തടത്തിവിള രാധാകൃഷ്ണന്‍, കെ.ടി.യു.സി-ബി ജില്ലാ ജനറല്‍ സെക്രട്ടറി കരിക്കോട് ദിലീപ്കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Subscribe Us:

പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ചിലര്‍ കടലാസ് സംഘടന രൂപീകരിച്ച് സംഘടനയെ വെല്ലുവിളിച്ചാല്‍ അതിനെ പുച്ഛത്തോടെ കണക്കാക്കും. ഒരു യോഗം പോലും കൂടാന്‍ ആളില്ലാത്തവരായ ഇത്തരക്കാരെ ജനം അംഗീകരിക്കില്ല. കേരള കോണ്‍ഗ്രസ്-ബി ഇപ്പോള്‍ യു.ഡി.എഫിലെ ഘടകകക്ഷിയാണ്. പാര്‍ട്ടിക്ക് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമടക്കമുള്ളവ യു.ഡി.എഫ് നല്‍കിയതാണെന്നും അവര്‍ വ്യക്തമാക്കി.