Categories

മൂന്നാര്‍ : നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിക്ക്­ അതൃപ്­തി

തിരുവനന്തപുരം: മൂന്നാറിലെ ക­യ്യേ­റ്റ­ത്തില്‍­മേ­ലു­ള്ള ന­ട­പ­ടികള്‍ വൈകുന്നതില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കടുത്ത അതൃപ്തി രേഖപ്പെ­ടു­ത്തി­. ക­യ്യേ­റ്റ­ഒഴിപ്പി­ക്കലും മറ്റു നിയമ നടപടികളും വൈ­കു­ന്ന­തി­ലുള്ള അതൃപ്­തി­യാണ് വി എസ് അച്യുതാ­ന­ന്ദന്‍ മന്ത്രിസഭാ ഉപമിതിയെ അറി­യി­ച്ചത്. വിഷ­യം ചര്‍­ച്ച ചെ­യ്യാ­നായി മ­ന്ത്രിസഭ ഉപസമിതി യോ­ഗം ഇന്ന് വൈ­കിട്ട് ചേ­രും. യോഗത്തില്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദും അഡീഷണല്‍ എജിയും പങ്കെ­ടു­ക്കു­ന്നുണ്ട്.

മൂന്നാര്‍ വിഷയം സുപ്രീം കോടതി നാളെ പരിഗ­ണി­ക്കു­ന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നാളെ മൂന്നാര്‍ വിഷയ­ത്തില്‍ സത്യവാങ്മൂലം സമര്‍­പ്പി­ക്ക­ണമെങ്കിലും മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ക്കി­ടയില്‍ത്തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എജിയെയും അഡീഷണല്‍ എജിയെയും പങ്കെടുപ്പിച്ചു കൊണ്ടു യോഗം ചേരു­ന്നത്. വി­ഷ­യ­ത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച്­ അംഗങ്ങള്‍ക്കിടയില്‍ ഇ­ന്ന് ചേ­രുന്ന ഉപസമിതി യോഗത്തില്‍ സമവായമു­ണ്ടാക്കണമെന്ന്­ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍­കി­യി­ട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഒരുമാസത്തിനകം സത്യവാങ്്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോട­തി വ്യ­ക്ത­മാക്കിയി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.