എഡിറ്റര്‍
എഡിറ്റര്‍
മുണ്ടുടുത്ത് കേരള സഖാവായി ബ്രിട്ടനിലെ വി.എസ്; ജെറമി കോര്‍ബിന്റെ വിജയം ആഘോഷിച്ച് മലയാളികളും
എഡിറ്റര്‍
Friday 9th June 2017 10:03pm

ലണ്ടന്‍: ജനപക്ഷ നിലപാടുകളെടുത്തതോടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ട ജെറമി കോര്‍ബിന്റെ പ്രതിച്ഛായയുടെ മികവില്‍ ലേബര്‍ പാര്‍ട്ടി മികച്ച ബ്രിട്ടണില്‍ നേടിയ വിജയം ആഘോഷമാക്കി മലയാളികളും.

ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളോട് സമാനത പുലര്‍ത്തുന്ന ജെറബി കോര്‍ബിന്റെ വിജയം മലയാളി ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ കോര്‍ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മലയാളികള്‍ ബ്രിട്ടനിലെ വി.എസ് എന്നാണ് അദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ വി.എസിന്റെ പ്രതിച്ഛായ എത്തരത്തിലാണോ ഇടതു മുന്നണിയ്ക്ക് വിജയമൊരുക്കിയത് അതേ മാര്‍ഗ്ഗത്തിലൂടെയാണ് കോര്‍ബിന്റെ പ്രതിച്ഛായ ലേബര്‍ പാര്‍ട്ടിയ്ക്കും ഗുണകരമായതും വിജയത്തിലേക്ക് നടന്നു കയറിയതും. ഗസ്സ് വു ജെറമി കോര്‍ബിനെ മലയാളിയാക്കി വരച്ച ചിത്രം ഫേസ്ബുക്കില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.


Also Read: കേരളത്തിലെ ജറമി കോര്‍ബിനാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍: നയതന്ത്ര വിദഗ്ദന്‍ എം.കെ ഭദ്രകുമാര്‍


പ്രമുഖ നയതന്ത്ര വിദഗ്ദന്‍ എംകെ ഭദ്രകുമാര്‍ ആണ് ജെറമി കോര്‍ബിനെയും വി.എസിനെയും താരതമ്യപ്പെടുത്തി ആദ്യം സംസാരിച്ചതെങ്കിലും പിന്നീട് ആ വിശേഷണം എല്ലാവരും ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. കോര്‍ബിനെ ബ്രിട്ടന്റെ വി.എസ് എന്ന് ഭദ്രകുമാര്‍ വിശേഷിപ്പിച്ചത് അക്കാലത്ത് ഡൂള്‍ ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടിയിലെ മറ്റ് എം.പിമാര്‍ക്കൊന്നും തന്നെ ജെറബി കോര്‍ബിന്റെ മുതലാളിത്ത വിരുദ്ധ- ജനപക്ഷ നിലപാടുകളോട് അത്ര തന്നെ താല്‍പര്യം പോരെങ്കിലും ജയിച്ചു കയറിയത് കോര്‍ബിന്റെ പ്രതിച്ഛായയുടെ ബലത്തിലാണ്.

കേവല ഭൂരിപക്ഷമായ 326 സീറ്റ് നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും കഴിഞ്ഞില്ല. കാലാവധി പൂര്‍ത്തിയാകും മുന്നേ തെരഞ്ഞെടുപ്പിന് ഇറങ്ങിയ തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 311 സീറ്റാണ് ലഭിച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 260 സീറ്റുകളും ലഭിച്ചു. തൂക്കുസഭ ഉറപ്പായ സാഹചര്യത്തില്‍ തെരേസ മേയ് ഉടന്‍ രാജിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പ വിധി. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.


Don’t Miss: ‘തോറ്റതല്ല, കൂടോത്രം നടത്തി തോല്‍പ്പിച്ചതാ’; കോഹ്‌ലിയ്ക്കും ഡിവില്ല്യേഴ്‌സിനും പാക് മാധ്യമ പ്രവര്‍ത്തകയുടെ ‘സെല്‍ഫി ശാപം’;ആഘോഷിച്ച് പാക് സോഷ്യല്‍ മീഡിയയും


ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയ്ക്ക് 10 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഭരണ പ്രതീക്ഷയുമായിറങ്ങിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മെയ് സ്വന്തം മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു.

തെരേസ അധികാരത്തിലെത്തിയ ശേഷം ബ്രിട്ടനില്‍ നടന്ന ഭീകരാക്രമണങ്ങളും മറ്റും പ്രസിഡന്റിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement