Categories

ബസ് സമരം: ഇന്ന്‌ ചര്‍ച്ച

jose-thattayil-1തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി മന്ത്രിസഭാ ഉപസമിതി ഇന്ന്‌ ചര്‍ച്ച നടത്തുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഏതു രീതിയിലാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടതെന്ന നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രിസഭാ ഉപസിമിത തീരുമാനിക്കും.

നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചക്ക് മുന്‍പായി ഉപസമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ഉപസമിതി ചുതമലപ്പെടുന്ന പ്രതിനിധികള്‍ ബസുടമകളുമായി ചര്‍ച്ച നടത്തും. ഇന്ന്‌ വൈകിട്ടു ചേരുന്ന എല്‍ ഡി എഫ് യോഗത്തിലും ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി സൂചിപ്പിച്ചു.

നേരത്തെ ചാര്‍ജ് വര്‍ധന തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസിമിതിയെ നിശ്ചയിച്ച് കൊണ്ട് മന്ത്രസഭാ തീരുമാനമുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.