കൊച്ചി: നാറ്റ്പാക് റിപ്പോര്‍ട്ടിന്റെയും രവീന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധന ഉടന്‍ തന്നെയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ . മന്ത്രിസഭാ ഉപസമിതി ഇതുസംബന്ധിച്ച് ഉടനെ തീരുമാനമെടുക്കുമെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ബസ് നിരക്ക് വര്‍ധന സംബന്ധിച്ച ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് കാലാകാലങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി റെഗുലേറ്ററി കമ്മറ്റി രൂപവത്കരിക്കും. ബസ് നിരക്കു വര്‍ധനയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കും. കെ എസ് ആര്‍ ടി സിയില്‍ െ്രെഡവര്‍മാര്‍ അധികജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . ഇക്കാര്യത്തില്‍ യുണിനുകള്‍ നിര്‍ദേശംവെച്ചാല്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Subscribe Us: