തിരുവനന്തപുരം: മദ്യ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി വിദേശ മദ്യത്തിന്റെ ആദ്യ വില്‍പ്പനയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഒരു ശതമാനം സാമൂഹ്യ സുരക്ഷാ സെസ് ആറ് ശതമാനമാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 125 കോടി സര്‍ക്കാറിന് വരുമാനമുണ്ടാക്കാന്‍ കഴിയും.

2004ല്‍ കേരള ബിവറേജസ് കോര്‍പറേഷന്‍ നഷ്ടത്തിലായിരുന്നപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന സെസ്സില്‍ നല്‍കിയിരുന്ന അഞ്ച് ശതമാനം ഇളവ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതോടെ സെസ് 10 ശതമാനമാകും. ഈ വകയില്‍ 192 കോടി സര്‍ക്കാറിന് വരുമാനം ലഭിക്കുമെന്നും മാണി വ്യക്തമാക്കി.