തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാവിലെ 9മണിക്ക് ധനമന്ത്രി കെ.എം മാണി ആരംഭിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് പറയുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇക്കൊല്ലം തന്നെ നടപടികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റോഡ്, വാര്‍ത്താവിനിമയ തുറമുഖ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വകയിരുത്തിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 1000 കിലോമീറ്റര്‍ റോഡുകളുടെയെങ്കിലും നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് മാണി ചൂണ്ടിക്കാട്ടി. ഇതിനായി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പദ്ധതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ ധനസഹായം റോഡുകളുടെ വികസനത്തിനായി സ്വീകരിക്കും. ഇതുള്‍പ്പെടെ സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി 200 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്.

Subscribe Us:

കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 30 കോടി രൂപയും കൊച്ചി മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കളമശേരി, കാക്കനാട്, ചോറ്റാനിക്കര, എരുമേലി, പൊന്‍കുന്നം, മുക്കൂട്ടുതറ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എറണാകുളം-ശബരിമല സംസ്ഥാന ഹൈവേയ്ക്ക് രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ശബരിമലയെ മാലിന്യമുക്തമാക്കാന്‍ സീറോ വേസ്റ്റ് ശബരിമല എന്ന പുതിയ പദ്ധതിയും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ ഇടത് സര്‍ക്കാറിനെതിരെ രൂക്ഷമായ ആരോപണവുമായാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ആഭ്യന്തര കടം 88.887 രൂപയായി വര്‍ധിച്ചു. ഇത് ആസ്തിയുടെ രണ്ടിരട്ടിയാണ്. കടം വാങ്ങിതിരിച്ചടയ്‌ക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റ് പ്രഖ്യാപനങ്ങള്‍:

വിഴിഞ്ഞം പദ്ധതിക്കായി 150കോടി രൂപ

സ്മാര്‍ട്ടിസിറ്റി പദ്ധതിയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി 10കോടി

കണ്ണൂര്‍ വിമാനത്താവളത്തിന് 30കോടി

കോട്ടയം മൊബിലിറ്റി ഹബ്ബിന് 5കോടി

സീറോ വെയ്സ്റ്റ് ശബരിമല പദ്ധതി നടപ്പാക്കും. ശബരി മലമാലിന്യ വിമുക്തമാക്കുന്നതിന് 5കോടി

ഓക്‌സ്‌ഫോര്‍ഡ് പോലുള്ള വിദേശ സര്‍വ്വകലാശാലം ക്യാംപസ് ആരംഭിക്കാന്‍ ശ്രമിക്കും

സംസ്ഥാന റോഡ്പാലം വികസനത്തിന് 200കോടി രൂപ

60വയസ് കഴിഞ്ഞ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 300രൂപ പെന്‍ഷന്‍

തിരുവനന്തപുരം നഗരവികസനത്തിന് 30കോടി

മലയോരവികസന അതോറിറ്റി രൂപീകരിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി

കൊച്ചി മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 25കോടി രൂപ വകയിരുത്തും

ഏറണാകുളം-ശബരിമല സംസ്ഥാന ഹൈവേയ്ക്ക് 2കോടി

സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1,000കോടി

അരുവിക്കര പദ്ധതിക്ക് 50ലക്ഷം രൂപ

ഹില്‍ഹൈവേയ്ക്ക് 5 കോടി

ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി

പുതിയ മരാമത്ത് പണികള്‍ക്ക് 325കോടി

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി

താനൂരില്‍ മത്സ്യബന്ധന തുറമുഖം

ഒമ്പത്, പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതി

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ഒരു കോടി

എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍

ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 44 കോടി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം(6-14 വയസ്സ് വരെ)

അഞ്ച് പുതിയ പോളിടെക്‌നിക്കുകള്‍ കൂടി

എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി

എമേര്‍ജിങ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം

സത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആസ്പത്രികള്‍ എല്ലാ ജില്ലകളിലും

വയോജനങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌ക്

കുടുംബശ്രീ, ജനശ്രീ വികസനത്തിന് രണ്ട് കോടി

കാന്‍സര്‍, കിഡ്‌നി, ഹൃദയം, പാലിയേറ്റീവ് രോഗികള്‍ക്കായി ഭാഗ്യക്കുറി

52 ലക്ഷം കുടുംബങ്ങള്‍ക്ക് രാജീവ് ഇന്‍ഷുറന്‍സ് പദ്ധതി

കാലിത്തീറ്റ സബ്‌സിഡി ഇരട്ടിയാക്കും

ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കും

വയനാട്ടില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാതൃകയില്‍ കേന്ദ്രം

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പാക്കേജ്

സ്വയംസംരംഭക മിഷന്‍ വഴി ഒരു ലക്ഷം തൊഴില്‍

500 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍

തലസ്ഥാനനഗര വികസനത്തിന് 30 കോടി

ബാങ്ക് നിരക്കില്‍ കെ.എസ്.എഫ്.ഇ വിദ്യാഭ്യാസ വായ്പ നല്‍കും

പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി

കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഏഴ് ദിവസവും

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍

എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി

ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ റവന്യു ടവര്‍

പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം

ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി

വര്‍ക്കല, കോട്ടയം, പാല, മഞ്ചേരി, മമ്പുറം എന്നിവടങ്ങളിലായിരിക്കും റിങ് റോഡ്

പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി

കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി