Administrator
Administrator
കേരളം മുല്ലപ്പെരിയാര്‍ പരിശോധന ബഹിഷ്‌കരിച്ചു
Administrator
Saturday 24th December 2011 3:00pm

mullapperiyarകൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നടത്തുന്ന പരിശോധന കേരളം ബഹിഷ്‌കരിച്ചു. കേരളത്തിന്റെ വാദഗതികള്‍ സമിതി അവഗണിച്ചെന്ന പരാതിയിന്‍ മേലാണ് ബഹിഷ്‌കരണം. മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ സെല്‍ ചെയര്‍മാനും വിദഗ്ധ എഞ്ചിനിയറുമായ എം.കെ പരമേശ്വരന്‍ നായരുടേയും ചീഫ് എഞ്ചിനിയര്‍ പി.ലതികയുടെയും നിര്‍ദ്ദേശങ്ങള്‍ ഉന്നതാധികാര സമിതി അവഗണിച്ചതായും ആരോപണമുണ്ട്.

പി.ലതികയും തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടന്നതില്‍ പ്രതിഷേധിച്ചാണ് കേരള പ്രതിനിധികള്‍ പരിശോധന ബഹിഷ്‌കരിച്ചത്. സമിതിയുടെ പരിശോധന പ്രഹസനമാണെന്ന് കേരളം ആരോപിച്ചു. ഏകകക്ഷീയമായ പരിശോധനയാണു നടത്തുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സമിതി അംഗങ്ങള്‍ തയ്യാറാകുന്നില്ല. വാദഗതികള്‍ അംഗീകരിക്കുന്നില്ല.അണക്കെട്ട് ബലപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആണു സമിതി അംഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ മുന്‍ കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറി സി.ഡി തട്ടെ, ഡി.കെ. മേത്ത എന്നിവരാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നത്.

പരമേശ്വരന്‍ നായര്‍, സെല്‍ അംഗം ജെയിംസ് വില്‍സണ്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി. ലതിക എന്നിവരായിരുന്നു വിദഗ്ധസംഘത്തെ അനുഗമിച്ചിരുന്നത്.

Malayalam News

Kerala News In English

Advertisement