mullapperiyarഇടുക്കി :  സുപ്രിംകോടതി വിധി ലംഘിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ നോക്കിയ തമിഴ്‌നാടിന്റെ ശ്രമം കേരളം തടഞ്ഞു. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസാണ് നടപടികള്‍ തടസ്സപ്പെടുത്തിയത്

കേരളത്തോട് നിഷേധാത്മക സമീപനം സ്വീകരിച്ച സമിതി അംഗം സി ഡി തട്ടേ  ബേബി അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ തീര്‍ക്കണമെന്നും അണക്കെട്ടിന് മുന്നിലുള്ള കുഴികള്‍ നികത്തണമെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്.

Subscribe Us:

അറ്റകുറ്റപ്പണികള്‍ കേരള പോലീസ് തടഞ്ഞതോടെ തമിഴ്‌നാട് കേരളത്തിന്റെ ജലവിഭവ  വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എന്നാല്‍ സുപ്രീ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അറ്റകുറ്റപണികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

Malayalam News

Kerala News In English