എഡിറ്റര്‍
എഡിറ്റര്‍
ലൈസന്‍സ് ലഭിച്ച ബാറുകള്‍ ഇന്നു തുറക്കും; സംസ്ഥാനത്ത് ഇനി മുതല്‍ 100 ബാറുകള്‍
എഡിറ്റര്‍
Sunday 2nd July 2017 8:29am

 

തിരുവനന്തപുരം: പുതിയ മദ്യനയം കഴിഞ്ഞ ദിവസം പ്രാബല്ല്യത്തില്‍ വന്നതോടെ ലൈസന്‍സ് ലഭിച്ച 80 ബാറുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നേരത്തെയുണ്ടായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 20 ബാറുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് ഇനി മുതല്‍ 100 ബാറുകളാണ് ഉണ്ടാവുക.


Also read ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോ സംരക്ഷകര്‍ അനുവദിക്കണം: കെ.ടി ജലീല്‍


നേരത്തെ അനുവദിച്ച 68 ബാറുകള്‍ക്ക് പുറമേ 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ബാറുകള്‍ക്ക് പുറമേ 3409 കളളുഷാപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അമുമതി നല്‍കിയിട്ടുണ്ട്. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളത്താണ്. ഇവിടെ 21 ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് അനുവദിച്ചത്. 12 ജില്ലകളില്‍ നിന്ന് ബാര്‍ ലൈസന്‍സിനായ് അപേക്ഷ ക്ഷണിച്ചെങ്കിലും പത്തനംതിട്ട, കാസര്‍കോട് ജില്ലയില്‍ നിന്നു ബാറുകള്‍ക്കായി അപേക്ഷ ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം ജില്ലയില്‍ പുതുതായി 11 ലൈസന്‍സുകളാണ് അനുവദിച്ചത്. ആലപ്പുഴ (2), ഇടുക്കി (1), കണ്ണൂര്‍ (8), കൊല്ലം (3), കോട്ടയം (7), കോഴിക്കോട് (5), മലപ്പുറം (4), പാലക്കാട് (6), തൃശ്ശൂര്‍ (9), വയനാട് (2) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ ലൈസന്‍സുകള്‍.


Dont miss വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി


നേരത്തെ ബാറുകള്‍ പൂട്ടുന്നതിനു മുമ്പ് സംസ്ഥാനത്ത് 730 ബാറാണുണ്ടായിരുന്നത്. ഇതില്‍ 412 എണ്ണം നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് പൂട്ടുകയായിരുന്നു. പുതിയ ലൈസന്‍സുകള്‍ അനുവദിച്ചെങ്കിലും ബാറുകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിഷ്ചയിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കിയാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്.

Advertisement