കൊച്ചി: കേരള ബാംബു ഫെസ്റ്റിവല്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ എട്ടു മുതല്‍ പതിനൊന്ന് വരെയാണ് മേള. മുള, ഈറ്റ, കൈത, ഓല, ചൂരല്‍ എന്നിവ കൊണ്ടു നിര്‍മ്മിച്ച വസ്തുക്കളുടേയും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളുടേയും വില്‍പനയും പ്രദര്‍ശനവുമാണ് മേളയിലുണ്ടാകുക.

കേരളത്തിന് പുറമേ അസാം, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മേഘാലയ, ചത്തീസ്ഗഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 70-ല്‍ അധികം കരകൗശല തൊഴിലാളികള്‍ മേളയില്‍ പങ്കെടുക്കും.

Subscribe Us:

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുറമേ ആധുനിക വ്യവസായത്തിലും ഇവയുടെ സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം.

എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള ഒരുങ്ങുന്നത്. മേളയില്‍ 130 സ്റ്റാളുകളാണ് ഉണ്ടാകുക. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, കേരള ബാംബു മിഷന്‍, കേരള ബ്യൂറോ ഒഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

Malayalam News
Kerala News in English