തിരുവനന്തപുരം: കേരളത്തിന്റേത് വ്യാവസായിക സംരഭത്തെ പ്രോത്സാഹിപ്പിക്കാത്ത സമീപനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ആരോപിച്ചു. തിരുവനന്തപുരത്ത്  നടക്കുന്ന കേരള വികസന കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തിലാണ് വല്ലാര്‍പാടം പോലുള്ള പദ്ധതി ആരംഭിച്ചത്. കേരളത്തിലെ സംരംഭകര്‍ തന്നെ സംസ്ഥാനത്ത് മുതല്‍മുടക്ക് നടത്താത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.