ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലര്രള്ളി രാമചന്ദ്രന്‍. മുരളീധരന്റെ പുന:പ്രവേശനത്തിന് കെ പി സി സിയുടെ പ്രമേയം സാങ്കേതിക തടസമാണെങ്കില്‍ അത് പുനപരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതിനിടെ പുനപ്രവേശനം സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് മുരളീധരന്‍ ദല്‍ഹിയിലെത്തിയിട്ടുണ്ട്. പുനപ്രവേശനം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മുരളിയെ തിരിച്ചെടുക്കുന്നതില്‍ സോണിയാ ഗാന്ധിക്ക് എതിര്‍പ്പില്ലെന്നാണ് സൂചന.