Categories

രഞ്ജി ട്രോഫി: കേരളം-ആന്ധ്ര മത്സരം സമനിലയിലേക്ക്

sanjuvsamson1

കണ്ണൂര്‍: തലശ്ശേരിയില്‍ നടക്കുന്ന കേരള-ആന്ധ്ര  രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം വിരസമായ സമനിലയിലേക്ക്. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആന്ധ്ര ഒന്നാമിന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 288 എന്ന നിലയിലാണ്.

കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 486 റണ്‍സ് മറികടക്കാന്‍ അവര്‍ക്കിനി 199 റണ്‍സ് മതി. കളി നിര്‍ത്തുമ്പോള്‍ 82 റണ്‍സോടെ യു.ബി. ശ്രീറാമും 10 റണ്‍സോടെ അമോല്‍ മജുംദാറുമാണ് ക്രീസില്‍.

ഒരു ദിവസമവശേഷിക്കെ മത്സരം സമനിലയിലാവുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. സമനിലയിലവസാനിച്ചാലും ഒന്നാമിന്നിംഗ്‌സില്‍ ലീഡ് നേടുന്ന ടീമിന് മൂന്ന് പോയന്റ് ലഭിക്കും.

ശനിയാഴ്ച മുഴുവന്‍ സമയവും പന്തെറിഞ്ഞിട്ടും കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. ലഭിച്ച ഒന്നുരണ്ടവസരങ്ങള്‍ മുതലാക്കാനും കേരളത്തിനായില്ല.

ആന്ധ്രക്കായി ക്രീസിലെത്തിയ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരില്‍ മൂന്ന് പേരും അര്‍ദ്ധ സെഞ്ചുറി കണ്ടെത്തി. ഭരത്(62), ശ്രീറാം (), സുമന്ത്() എന്നിവരാണ് അര്‍ദ്ധ സെഞ്ചുറിയുമായി ആന്ധ്ര നിരയില്‍ തിളങ്ങിയത്.

കേരളത്തിനായി പ്രശാന്ത് പരമേശ്വരനും ശാഹിദുമാണ് ഓരോ വിക്കറ്റുകഎള്‍ വീഴ്ത്തിയത്. ഓപ്പണര്‍ പ്രശാന്തിനെ സന്ദീപ് വാരിയര്‍ റണ്ണൗട്ടാക്കുകയായിരുന്നു.

ഗ്രൂപ്പ് ‘സി’യില്‍ കേരളത്തിനും ആന്ധ്രയ്ക്കും രണ്ടാം മത്സരമാണിത്. അസമിനെതിരായ ആദ്യമത്സരം സമനിലയില്‍ അവസാനിച്ചിരുന്നുവെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ ബലത്തില്‍ കേരളം മൂന്ന് പോയന്റ് നേടിയിരുന്നു. അതേസമയം ആന്ധ്രയ്ക്ക് ഒരു പോയന്റാണ് ആദ്യമാച്ചില്‍നിന്ന് ലഭിച്ചത്.