മുംബൈ: തന്നെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാതിരിക്കുന്നത് മോശം പ്രവൃത്തിയാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബ്രാന്റ് അംബാസിഡറാവുന്നതിന് അനാവശ്യമായ അര്‍ഥങ്ങള്‍ കണ്ടെത്തുന്നത് മോശമാണ്. അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്ത് സര്‍ക്കാറിന്റെ അംബാസിഡറായതിലൂടെ മോഡിയുടെ വികസനപ്രവര്‍ത്തനങ്ങളെയാണ് താന്‍ പ്രചരിപ്പിച്ചത്. കേരളത്തിന്റെ ടൂറിസം അംബാസിഡറാവുക വഴി കേരളത്തിലെ ടൂറിസത്തെ പ്രചരിപ്പിക്കാനാവുമായിരുന്നു ശ്രമം. കേരളത്തിന് വേണ്ടി നിര്‍വ്വഹിക്കാനിരുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് താന്‍ അവഗണിക്കപ്പെട്ടു. അംബാസിഡറാവാന്‍ തന്നോട് കേരള സര്‍ക്കാറാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ തന്നെ ഒഴിവാക്കുകയും ചെയ്തു.

എന്നെ പോലുള്ളവര്‍ക്കു മേലെ രാഷ്ട്രീയക്കാര്‍ക്ക് കുതിര കയറാന്‍ കഴിയുകയുള്ളൂ. ടാറ്റയും ബിര്‍ളയും ഗുജറാത്തില്‍ നിക്ഷേപമിറക്കുന്നുണ്ട്. അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു.