എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ വേണമെന്ന് കേരളം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും
എഡിറ്റര്‍
Saturday 11th January 2014 11:46am

aadhar

ന്യൂദല്‍ഹി: ##ആധാര്‍ അനിവാര്യമാണെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും.

ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം നയം വ്യക്തമാക്കിയിരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നതാണ് ആധാറിന്റെ നേട്ടമായി കേരളം ചൂണ്ടിക്കാണിക്കുന്നത്.

സബ്‌സിഡിക്ക് ആധാര്‍ നല്ലതെന്ന് സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കും. കേരളം ആധാര്‍ പദ്ധതിയെ എതിര്‍ത്താല്‍ ഉണ്ടാകാമായിരുന്ന വിവാദങ്ങളെ ഒഴിവാക്കാനാണ് കേരളം കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നത്.

സബ്‌സിഡികള്‍ യഥാര്‍ഥ ഉപഭോക്താക്കളില്‍ എത്തിച്ചേരുന്നതിന് ആധാര്‍ സഹായിക്കും. സ്‌കൂള്‍ പ്രവേശത്തിനുള്‍പ്പെടെ ഭാവിയില്‍ ആധാര്‍ ഉപകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം അടുത്തദിവസം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യും.

എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന തീരുമാനം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

Advertisement