എഡിറ്റര്‍
എഡിറ്റര്‍
കേരളം വീണ്ടും ഭ്രാന്താലയമാകും: എ.കെ. ആന്റണി
എഡിറ്റര്‍
Wednesday 2nd January 2013 4:15pm

ചങ്ങനാശ്ശേരി: കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറയുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ഈ നില തുടര്‍ന്നാല്‍ കേരളം വീണ്ടും ഭ്രാന്താലയമാകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന സ്ഥാനങ്ങളിലിരിക്കുന്നവര്‍ സാമൂഹിക-സാമുദായിക നീതിയും ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്നാല്‍മാത്രമേ കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ. തീകൊണ്ടുള്ള കളി ഇനി തുടരരുത്. ആന്റണി പറഞ്ഞു.

Ads By Google

ഇതിനെതിരെ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാരണം ഇന്ത്യയിലും കേരളത്തിലും തല ഉയര്‍ത്തി നടക്കാനാകുന്നില്ല. ദല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പര വിശ്വാസം കുറയുകയും അവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു. സാമുദായിക സൗഹാര്‍ദത്തിനു സമൂഹത്തിന്റെ എല്ലാ രംഗത്തുമുള്ളവരും ഇതിനെതിരെ പ്രവര്‍ത്തിക്കണം.

ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. ഈ സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. കര്‍ശന ശിക്ഷ നടപ്പാക്കുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണം.

ഇതിനു നിയോഗിച്ച ജസ്റ്റിസുമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ മരണശേഷമുളള പ്രതികരണം ഉടനെ അവസാനിക്കില്ല.

Advertisement