എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ എട്ടുവയസ്സുകാരന്‍ ബാറ്റ്‌സ്മാന്‍ യൂ ട്യൂബിലെ താരം
എഡിറ്റര്‍
Friday 2nd November 2012 11:41am

മലപ്പുറം: യൂ ട്യൂബിലെ പുതിയ താരം മലുപ്പുറംകാരനായ എട്ടുവയസ്സുകാരന്‍ കൃഷ്ണ നാരായണനാണ്. ശരിക്കും പറഞ്ഞാല്‍ സൈബര്‍ ലോകത്തെ ബാറ്റിങ് സെന്‍സേഷനാണ് കൃഷ്ണ.

കൃഷ്ണയുടെ അച്ഛന്‍ രാജേഷ് കുമാര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കൃഷ്ണയെ പ്രശസ്തനാക്കിയിരിക്കുന്നത്. യൂ ട്യൂബില്‍ ഇതുവരെയായി വീഡിയോ കണ്ടത് 5 ലക്ഷത്തോളം പേരാണ്. കൃഷ്ണയുടെ ബാറ്റിങ് മികവ് കേരള ക്രിക്കറ്റ് അസോസിയേഷനും ശ്രദ്ധിച്ചെന്നാണ് അറിയുന്നത്.

Ads By Google

അനന്തിരവന്റെ നിര്‍ബന്ധം മൂലമാണ് രാജേഷ് കുമാര്‍ കൃഷ്ണയുടെ ബാറ്റിങ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റ് അധികൃതരുടേയും കൂടുതല്‍ ആളുകളിലേക്കും കൃഷ്ണയുടെ മികവ് അറിയിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞായിരുന്നു അനന്തിരവന്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അത്‌പോലെ സംഭവിച്ചെന്നും രാജേഷ് കുമാര്‍ പറയുന്നു.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യിലെ ബൈജു ജോര്‍ജാണ് ഇപ്പോള്‍ കൃഷ്ണയെ പരിശീലിപ്പിക്കുന്നത്. കൃഷ്ണയുടെ കഴിവ് എത്രത്തോളമുണ്ടെന്ന് അറിയണമെങ്കില്‍ വീഡിയോ കണ്ടാല്‍ മതിയാകുമെന്നാണ് ബൈജു പറയുന്നത്.

ഇതിനകം തന്നെ കൃഷ്ണ സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിച്ചുകഴിഞ്ഞു. എന്നാല്‍ കൃഷ്ണയുടെ സ്വപ്‌നം ഇതൊന്നുമല്ല. ഇന്ത്യയിലെ ക്രിക്കറ്റ് ദൈവമായ സച്ചിനൊപ്പം കളിക്കുകയാണ് കൃഷ്ണയുടെ ഏറ്റവും വലിയ സ്വപ്നം. ഒരു ദിവസം തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്നും കൃഷ്ണ പറയുന്നു.

Advertisement