ന്യൂ ദല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

ബജറ്റില്‍ കൊച്ചി മെട്രോയ്ക്കും ഐ.ഐ ടി യ്ക്കും തുക വകയിരുത്താത്തത് എം.പിമാര്‍ ചൂണ്ടിക്കാട്ടി. രാവിലെ 10.30നാണ് ധര്‍ണ്ണ നടക്കുക.