Categories

ഹൈക്കോടതിയില്‍ ഇനി വെള്ളിദണ്ഡില്ല ; ശനിയാഴ്ചയും പ്രവര്‍ത്തിയ്ക്കും

kerala_high_court_കൊച്ചി: ഹൈക്കോടതിയില്‍ കര്‍ശനമായി ചെലവുചുരുക്കാനും വേഗം വര്‍ദ്ധിപ്പിക്കാനും തീരുമാനം. ഒരു വെളളിദണ്ഡിന് 34,000 രൂപയുള്ള, ബ്രിട്ടീഷ് മാതൃകയിലുള്ള അധികാര ചിഹ്‌നമായ വെള്ളിദണ്ഡുകള്‍ ജഡ്ജിമാര്‍ ഉപേക്ഷിക്കും. രണ്ടാം ശനിയാഴ്ച്ച ഒഴികെ എല്ലാ ശനിയാഴ്ച്ചയും പ്രവൃത്തി ദിവസമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം മുതലാണ് തീരുമാനങ്ങള്‍ നടപ്പിലാവുകയെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും താല്‍പര്യമാണെങ്കില്‍ ശനിയാഴ്ചകളില്‍ പഴയ കേസുകള്‍ പരിഗണിക്കും. ഡിസംബര്‍ നാല് മുതല്‍ എല്ലാ വെള്ളിയാഴ്ചയും വനം, പരിസ്ഥിതി കേസുകള്‍ക്കായി പ്രത്യേക ബഞ്ച് ഗ്രീന്‍ ബഞ്ച് സിറ്റിംഗ് നടത്തും.

ഒട്ടേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്ന് വേനലവധിക്കാലത്തും പ്രത്യേക സിറ്റിങ് നടപ്പാക്കാന്‍ തീരുമാനമായി. മധ്യവേനല്‍ അവധി 38 ല്‍ നിന്ന് 35 ദിവസമായി കുറയ്ക്കും.

സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും തീരുമാനമായി. ഹൈക്കോടതിയുടെ 54-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.