ഗുവാഹത്തി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ആദ്യമല്‍സരത്തില്‍ ജമ്മു കശ്മീരിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം കെട്ടുകെട്ടിച്ചത്.

കേരളത്തിനായി ആര്‍.കണ്ണന്‍ നാലുഗോള്‍ നേടി. ഒമ്പതിന് ഛത്തീസ്ഗഡിനെതിരേയും 11ന് ജാര്‍ഖണ്ഡിനെതിരേയുമാണ് കേരളത്തിന്റെ അടുത്തമല്‍സരങ്ങള്‍.

കഴിഞ്ഞദിവസം നടന്ന പ്രിലിമിനറി മല്‍സരത്തില്‍ മണിപ്പൂര്‍ ബിഹാറിനെ 4-1ന് തകര്‍ത്തിരുന്നു. 35 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നിവ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.