കേര ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം
Pravasi
കേര ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2012, 8:32 pm

kera

ഫഹാഹീല്‍: കുവൈറ്റ് എറണാകുളം റെസിഡന്‍സ് അസ്സോസിയേഷന്‍ (കേര) യുടെ ഫഹാഹീല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷ പരിപാടി “വിന്റെര്‍ഫെസ്റ്റ്” വിവിധ കലാസാംസ്‌ക്കാരിക പരിപാടികളോടെ മംഗഫിലെ “മംഗഫ് ഓഡിറ്റോറിയത്തില്‍” അരങ്ങേറി.

അഹ്മദി സെന്റ് തോമസ് പാരിഷ് ചര്‍ച്ചിലെ റവ.ഫാദര്‍. അബ്രഹം.പി.ജോര്‍ജ്ജ് പരിപാടി ഉത്ഘാടനം ചെയ്തു. സത്താര്‍ കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ദിനചന്ദ്രന്‍ ക്രിസ്തുമസ്‌ന്യൂ ഇയര്‍ സന്ദേശം നല്‍കി. തെരേസ ആന്റണി,മഹിളാ വേദി കണ്‍വീനര്‍ ശബ്‌നം സിയാദ്, അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കേരയുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കു കലാവിഭാഗം കണ്‍വീനര്‍ ബോബിപോള്‍ നേതൃത്വം നല്‍കി.

ഡെന്നീസ് ജോണ്‍ അവതരിപ്പിച്ച സംഗീത പരിപാടിയില്‍ നാസര്‍,മനു,ലിജി,ലെയ്‌സ ജോര്‍ജ്ജ്,ട്രീസ,റീന റോയ് എന്നിവരും പങ്കെടുത്തു. കേരയുടെ കുടുംബത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്ത നര്‍ത്ത്യങ്ങളും അരങ്ങ് കൊഴുപ്പിച്ചു. കുമാരി.ശ്രേയ ബെന്നി അവതാരക ആയിരുന്നു.  സുനില്‍ മേനോന്‍ അവതരിപ്പിച്ച ക്വിസ്സ് മത്സരം സദസ്സിനു ഹരമായി. സുനില്‍ സണ്ണി നേതൃത്വം കൊടുത്ത ക്രിസ്തുമസ് കരോള്‍ തിരുപിറവിയുടെ ആഘോഷം ഉണര്‍ത്തുന്നതായി. ബോബി സംവിധാനം ചെയ്ത “സൈലന്റ് നൈറ്റ്” എന്ന സ്‌കിറ്റും പരിപാടിയില്‍ ദൃശ്യവിരുന്നായി.

പരിപാടിയുടെ മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തിനു ജന.കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ അലമന സ്വാഗതവും ബോബി നന്ദിയും പറഞ്ഞു. പ്രതാപന്‍, ബിജു. എസ്.പി, സോമന്‍, മനോജ്, ഹരീഷ്തൃപ്പൂണിത്തുറ, സൈനുദീന്‍, അനൂബ്, രജനിഅനില്‍, മുജീബ്, നൂര്‍ജഹാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Malayalam news

Kerala news in English