സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്ത് എറണാകുളം റെസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി അബ്ബാസിയയില്‍ അരങ്ങേറി. ജന.കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍.ബി.പ്രതാപ്,അനില്‍കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസ സമൂഹങ്ങളിലെ ഇളം തലമുറകളിലേക്ക് നാടിന്റെ സ്വാതന്ത്ര്യത്തെകുറിച്ചും അത് കടന്നു വന്ന നാള്‍വഴികളെകുറിച്ചും അവബോധമുണ്ടാക്കുകയാണ് ഇങ്ങിനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുക വഴി സംഘടന ലക്ഷ്യമിടുന്നതെന്നു അദ്ധ്യക്ഷന്‍ പറഞ്ഞു. കേരയുടെ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒരുക്കിയ ദേശഭക്തി ഗാനങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു. ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും,സെബാസ്റ്റ്യന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.