‘രക്തദാനം ജീവദാനം’ എന്ന മഹത്തായ സന്ദേശത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുവൈത്തിലെ എറണാകുളം നിവാസികളുടെ മതേതര കൂട്ടായ്മയായ ‘കേര’ യുടെ സാമൂഹ്യക്ഷേമവിഭാഗം കുവൈറ്റ് ബ്ലഡ്ബാങ്കുമായി ചേര്‍ന്ന് നടത്തിയ രക്തദാനപരിപാടി ജാബ്രിയ ബ്ലഡ്ബാങ്കില്‍ നടന്നു. കേരയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള 65ല്‍ പരം പേര്‍ രക്തദാനം നടത്തി.

Subscribe Us:

അഡ്വ: തോമസ്‌വിതയത്തില്‍ തുടക്കംകുറിച്ച രക്തദാനം വൈകിട്ട് അഞ്ചു മണിവരെ നീണ്ടു. കേരയുടെ ഈ ഉദ്യമത്തെ ബ്ലഡ്ബാങ്ക് അധികൃതരും സ്ഥലത്തെത്തിയ സ്വദേശി സാമൂഹ്യപ്രവര്‍ത്തകരും പ്രത്യേകം പ്രശംസിച്ചു. കേര സെക്രട്ടറി സുബൈര്‍അലമന നന്ദി പറഞ്ഞു