നയ്‌റോബി: സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവും കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയുമായ വങ്കാരി മാതായി(71) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് സ്ഥാപക കൂടിയായ മാതായിക്ക് 2004ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. 1980 കളിലും 90കളിലും കെനിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തയാണ് വെറ്റിനറി അനാട്ടമി പ്രഫസര്‍ കൂടിയായിരുന്ന മാതായി ലോകശ്രദ്ധയാകര്‍ഷിച്ചത്. പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്. മാതായിയുടെ വേര്‍പാട് ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റിന് തീരാനഷ്ടമാണെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.