ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കെനിയക്കെതിരെ ന്യൂസിലന്‍ഡിന് എട്ട് ഓവറില്‍ അനായാസ ജയം. കെനിയ ഉയര്‍ത്തിയ 70 റണ്‍സിന്റെ വിജയലക്ഷ്യം കീവികള്‍ എട്ട് ഓവറില്‍ മറികടന്നു. 23.5 ഓവറില്‍ 69 റണ്‍സ് എടുക്കുന്നതിനിടെ കെനിയന്‍ നിര തകര്‍ന്നു.

കെനിയന്‍ നിരയില്‍ വാട്ടേഴ്‌സും(16), ഒബൂയയും(14), പട്ടേലും(16 നോട്ടൗട്ട്) മാത്രമെ രണ്ടക്കം കടന്നുള്ളു. കീവീസിനുവേണ്ടി ഹമീഷ് ബെന്നറ്റ് നാലും ഓറം, സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി.

32 പന്തില്‍ 39 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലും 17 പന്തില്‍ 26 റണ്‍സെടുത്ത ബ്രെണ്ടന്‍ മക്കല്ലവുമാണ് ന്യൂസിലന്‍ഡ് വിജയം അനായാസമാക്കിയത്. സ്‌കോര്‍: കെനിയ: 23.5 ഓവറില്‍ 69, ന്യൂസിലന്‍ഡ്: എട്ടോവറില്‍ 72/0.