Categories

ഫാസിസത്തിന്റെ കാലൊച്ച: കെ.ഇ.എന്‍ എഴുതുന്നു

കാശ്മീര്‍ വിഷയത്തില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയതിന് അഭിഭാഷകനും അണ്ണാഹസാരെ സംഘത്തിലെ പ്രമുഖനുമായ പ്രശാന്ത് ഭൂഷണ്‍ ആക്രമിക്കപ്പെട്ടിരിക്കയാണ്. ഏത് സംഘടനയാണ് ആക്രമിച്ചത് എന്നതിലുപരി അവരുന്നയിക്കുന്ന പ്രത്യയശാസ്ത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ദേശീയതയെന്ന വികാരം ജനാധിപത്യം പൗരന് അനുവദിച്ച അവകാശത്തിന് മേല്‍ കടന്നാക്രമിക്കുന്നതാണ് കാണുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ഇതിന്റെ പ്രത്യയശാസ്തരത്തെ തള്ളിപ്പറയാത്തിടത്തോളം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്കില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രതികരിച്ചിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ദല്‍ഹിയില്‍ അണ്ണാഹസാരെ സംഘാംഗങ്ങള്‍ കോടതി പരിസരത്ത് ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ കെ.ഇ.എന്നിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ര്‍ധിച്ചു വരുന്ന അസഹിഷ്ണുതയാണ് ഇത്തരം ആക്രമണത്തിന് പിന്നിലുള്ളത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, ആശയ ആവിഷ്‌കാര രംഗത്തും ഇത് ഏറ്റവും വലിയ അപകടമാണ്. ഇന്ത്യന്‍ ദേശീയതയെ സ്പര്‍ശിക്കുന്ന ഒരു വിഷയത്തിലും വിരുദ്ധാഭിപ്രായം പറയാന്‍ സമ്മതിക്കില്ല എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം. ഇതിന് മുന്‍പും കാശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ആളുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ കാശ്മീരിനെപ്പറ്റി പ്രശാന്ത് ഭൂഷന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആദ്യത്തെതല്ല. കാശ്മീരിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമുക്കവകാശമില്ലെന്നും അത് കാശ്മീര്‍ ജനത തീരുമാനിക്കുമെന്നും 1952 ആഗസ്റ്റ് 2 നു ഇന്ത്യന്‍ പാര്‍ലമെന്റില്‍ നെഹ്‌റു പറഞ്ഞിട്ടുള്ള കാര്യമാണ്. ഇതേ കാര്യമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. അതിനെയാണ് ഒരുപറ്റം ആളുകള്‍ ദേശീയതയുടെ പേരില്‍ ആക്രമിക്കുന്നത്.

ഇത് മേല്‍ക്കോയ്മാ ദേശീയതയുടെ ഒരു മുഖമാണ്. ഇതിന് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടായ മതേതരത്വ ദേശീയതയുമായി ഒരു ബന്ധവുമില്ല. അതിനെതിരുമാണ്. സി.പി.ഐ.എം ദേശീയതയ്ക്ക് എതിരാണെന്ന് കാണിക്കാന്‍ ചൈനാ പ്രശ്‌നത്തില്‍ ഇ.എം.എസ് എടുത്ത നിലപാട് പലരും ഉയര്‍ത്തിക്കാട്ടാറുണ്ട്. എന്നാല്‍ പഴയതുപോലെ ഒരു രാജ്യം അവകാശപ്പെടുന്ന സ്ഥലങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചെടുക്കണം എന്ന നിലപാടല്ല ഇന്ന് ലോകത്ത് ഉള്ളത്. ആധുനിക ദേശീയതയില്‍ ചര്‍ച്ചയ്ക്കാണ് പ്രാമുഖ്യം. യുദ്ധമല്ല, ചര്‍ച്ചയാണ്, സമവായമാണ് അതിലെ മാര്‍ഗ്ഗം. ഇന്ത്യന്‍ ദേശീയതയെന്നാല്‍ യുദ്ധമല്ല, വൈകാരികതയുമല്ല. സമവായമാണ്.

ഭയം ഭരിക്കുന്ന അവസ്ഥയില്‍ ഒരു ചര്‍ച്ചയും സാധ്യമല്ല. പ്രശാന്ത് ഭൂഷന് തോന്നുന്ന കാര്യങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അതിനോട് യോജിക്കാം, വിയോജിക്കാം. എന്നാല്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ അക്രമണം നടത്തുകയെന്നത് ഭീകരതയാണ്. ഫാസിസമാണ്. തങ്ങള്‍ക്കിഷ്ടമല്ലാത്ത വിഷയം പറയുമ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഫാസിസത്തിന്റെ സ്ഥിരം ശൈലിയാണ്. ഈ വിഷയം ശ്രദ്ധിച്ചു കാതോര്‍ത്താല്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ കഴിയും. അതിനെ ജനാധിപത്യ വിശ്വാസികള്‍ കൂട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണ്.

തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത കഥ, കവിത എന്നിവ വന്നാലും അതിനെതിരെ വെളിച്ചപ്പാട് തുള്ളുന്നത് കാണാം. ഒരു സൃഷ്ടിയെ മറ്റൊരു സൃഷ്ടി കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവനെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല. അങ്ങനെ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ 500 കൊല്ലം മുന്‍പ് ജീവിച്ചിരുന്നവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ന് എത്രപേര്‍ ഇവിടെ ജീവിച്ചിരിക്കുമായിരുന്നു എന്നാലോചിക്കുക.

ഭഗത് സിംഗിന്റെ പേരിലുള്ള ഒരു സംഘടനയാണ് ഈ ആക്രമണം നടത്തിയത്. ഭഗത് സിങ്ങിനെപ്പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു പോരാളിയുടെ പേര് ദുരുപയോഗം ചെയ്യുകയാണവര്‍. ഇത്തരം അക്രമങ്ങളെ അനുകൂലിച്ച ആളല്ല ഭഗത് സിംഗ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഒഴിഞ്ഞ കോണില്‍ ബോംബെറിഞ്ഞ ആളാണ് ഭഗത് സിംഗ്. ‘ആരെയും കൊല്ലാനല്ല, ഇന്ത്യന്‍ ജനതയുടെ ശബ്ദം ബ്രിട്ടീഷ് ബധിര കര്‍ണ്ണങ്ങളില്‍ പതിയാനാണ് ഈ ബോംബിടുന്നത്’ എന്നാണ് ഭഗത് സിംഗ് അന്ന് പറഞ്ഞത്. ഇത്തരം ആളുകളുടെ പേര് സ്വന്തം ഹീനകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ‘ഹെജിമോണിക്ക് അപ്രോപ്രിയേഷന്‍’ ആണ്.
അതായത് ഒരു സമൂഹത്തിനാകെ അവകാശപ്പെടാന്‍ പറ്റിയ നന്മ / നേട്ടം ചിലര്‍ കവര്‍ന്നെടുക്കുകയാണ്. ഗാന്ധിജി എന്ന പേര് ഒരു ഹോട്ടലിനോ കമ്പനിക്കോ ഇടുന്ന പോലെയാണിത്. ഇങ്ങനെ മഹത്വമുള്ളവയെ സ്വന്തവല്‍ക്കരിക്കുകയും മലിനമാക്കുകയും ചെയ്യുന്നതിന് എതിരായും ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതാണ്.

ഭീകരത വളര്‍ത്തിയാണ് ഫാസിസം വളരുന്നത്. പ്രചാരണമാണതിന്റെ പ്രാണവായു

ഇപ്പോള്‍ പ്രശാന്ത് ഭൂഷനെ ആക്രമിച്ചാല്‍ ഗുണം കിട്ടുന്നത് കോണ്‍ഗ്രസിനാണ്. അതുകൊണ്ട് ഈ അക്രമികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന മട്ടിലുള്ള പ്രതികരണം കണ്ടു. പ്രത്യക്ഷത്തില്‍ ഇത് യുക്തിസഹമാണെന്നു തോന്നും. എന്നാല്‍ അധികാര വര്‍ഗ്ഗത്തിനെതിരെ ആണ് പ്രശാന്ത് ഭൂഷന്‍ സമരം നയിക്കുന്നത്. ഭരണ വര്‍ഗ്ഗങ്ങള്‍ എന്നാല്‍ കോണ്ഗ്രസ് മാത്രമല്ല, ഇന്ത്യയില്‍ ഭരണത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ആണെങ്കിലും സംഘപരിവാര്‍ അധികാര രാഷ്ട്രീയത്തില്‍ അവരെക്കാള്‍ വലിയ സാന്നിധ്യമാണ്. ഇവര്‍ തമ്മിലുള്ള വൈരുധ്യം ഈ കേസില്‍ എങ്ങനെയാണു പ്രവര്‍ത്തിച്ചത് എന്ന കാര്യമൊക്കെ അന്വേഷണത്തില്‍ വെളിപ്പെടെണ്ടതാണ്.

ഭീകരത വളര്‍ത്തിയാണ് ഫാസിസം വളരുന്നത്. പ്രചാരണമാണതിന്റെ പ്രാണവായു. ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. ജനങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച്, അവര്‍ക്ക് സഹായങ്ങള്‍ നല്‍കി അവര്‍ക്കിടയില്‍ വേരുപിടിച്ചാണ് ഇടതുപക്ഷം വളരുന്നത്. എന്നാല്‍ വലതുപക്ഷമോ? പ്രചരണം,ആക്രമണം, വൈകാരികത എന്നിവയാണ് അവരുടെ വളര്‍ച്ചയ്ക്ക് ആധാരം. ഇത്തരം സംഭവങ്ങളിലൂടെയാണ് അവര്‍ വളരുന്നത്. ഒരൊറ്റ സംഭവം കൊണ്ടു അവരുദ്ദേശിച്ച എല്ലാ നേട്ടങ്ങളും ലഭിക്കുന്നു. ഇന്നലെവരെ ഒരാളും അറിയാത്ത ഒരു സംഘടന ഈ സംഭവത്തോടെ വളര്‍ന്നു പ്രചരിക്കുന്നു. അവരുദ്ദേശിച്ച സന്ദേശം നാടുമുഴുവന്‍ പടര്‍ത്തുന്നു. നേരത്തെ പറഞ്ഞ മേല്‍ക്കോയ്മാ ദേശീയതയാണ് ഇവരുടെ പ്രത്യയശാസ്ത്രം.

ശ്രദ്ധിക്കേണ്ട കാര്യം ഇന്നലെ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരു സംഘപരിവാര്‍ സഹയാത്രികരും ഈ രാഷ്ട്രീയത്തെ എതിര്‍ത്തിട്ടില്ല. അവര്‍ ഈ അക്രമത്തെ തള്ളിപ്പറഞ്ഞു, എന്നാല്‍ അതിന്റെ കാരണങ്ങളെ തള്ളിപ്പറയുന്നില്ല. ‘ചെറുപ്പക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിനാല്‍ ആണ് അക്രമണം ഉണ്ടായത്’ എന്ന മട്ടിലാണ് അവരില്‍ പലരും പ്രതികരിച്ചത്. അതിന്റെ അര്‍ഥം ഇനിയും ഇങ്ങനെ പ്രതികരിച്ചാല്‍ ആക്രമിക്കപ്പെടും എന്നാണ്.

ചര്‍ച്ചകളില്‍ അവര്‍ ചോദിക്കുന്നത് ഇതുപോലെയാണെങ്കില്‍ മാവോയിസ്റ്റുകളുടെ അക്രമത്തിന്റെ ഉത്തരവാദിത്വം സി.പി.ഐ.എം ഏറ്റെടുക്കുമോ എന്നാണ്. മാവോയിസ്റ്റുകള്‍ അക്രമണം നടത്തുമ്പോള്‍ മാത്രമല്ല, അവരുടെ രാഷ്ട്രീയ നിലപാടിനെ നിരന്തരമായി സി.പി.ഐ.എം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളെ മാത്രമാണ് സംഘപരിവാര്‍ എതിര്‍ക്കുന്നത്. അതിന്റെ രാഷ്ട്രീയ കാരണമായ മേല്‍ക്കോയ്മാ ദേശീയതയെ അവര്‍ താലോലിക്കുന്നു. സംഘപരിവാര്‍ ആളുകള്‍ അക്രമത്തെ മാത്രം അപലപിക്കുകയും അതിനു കാരണമായ ദേശീയതാവാദത്തെ അപലപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും എന്നുവേണം നാം കരുതാന്‍.

തയ്യാറാക്കിയത്: ഹരീഷ് വാസുദേവന്‍

6 Responses to “ഫാസിസത്തിന്റെ കാലൊച്ച: കെ.ഇ.എന്‍ എഴുതുന്നു”

 1. shafeek

  hareeshe good one… Fascisthinte kuthich kayaralalla. Kuraikkalanith.. Indian mathetharathvathinu nere ath kurakkan thudangeet nalukalayi.. Alpam kadichum thudangi.. Pakshe pallu kozhiyan neramayi…

 2. nationalist

  സബാഷ് കെ ഇ എന്‍ !

 3. ബൈജു....!

  അവർ ദേശസ്നേഹത്തെ മതമായി കൊണ്ടു നടക്കുന്നു എങ്കിലോ?

 4. antony

  അല്ല … എന്താ നാമി കാണുന്നത് … ലെഞ്ച് ബ്രേക്കില്‍ കെ ഇ എന്നോ …ബാബു ഭരദ്വാജ്അദ്ദേഹം ഇതൊന്നും കാണുന്നില്ലേ,,…ഹോ .ഹോ .. കലികാലം എന്നല്ലാതെന്ത പറയ്യ…!

 5. Raj, Dubai

  Ke E യെന്‍ എന്ന ബുദ്ധിജീവിക്ക് കാണാന്‍ സത്യത്തിന്റെ ഒരു വശം മാത്രമേ ഉള്ളു..നാളെ കാശ്മീര്‍ അല്ല കേരളം ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറയപ്പെട്ടാല്‍ ആരും അത്ഭുടപെടെണ്ട.. കാശ്മീരില്‍ നിന്ന് തിരോധാനം ചെയ്യപ്പെട്ട നുനപക്ഷങ്ങലേ കുറിച്ച് ke ഇ എന്‍ടെ ബുധിവൈഭാവത്തിനു ഒന്നും പറയാനില്ല… വിധ്വ്വസ്ക sakthikallum , പാക്കിസ്ഥാന്‍ ഐ എസ് എയയൂം കാശ്മീരിനെ കലാപ ഭൂമി യക്കുന്നത് കെ ഇ യെന്‍ കാണുന്നില്ലേ… പ്രശാന്ത ഭൂഷന്‍ പറഞ്ഞാലും നാളെ എല്‍ കെ അദ്വാനി പറഞ്ഞാലും കാശ്മീര്‍ ഇന്ത്യയുടെതാണ്…. അത് ഇന്ത്യയെ സ്നേഹിക്കുന്ന ആരും തിരിച്ചറിയും… ഒരു തീവ്രവാദി സമൂഹത്തിന്റെ aakramanathey കണക്കെടുത്ത് കാശ്മീര്‍ ഇന്ത്യയുടെതല്ലെന്നും അതാണ് സത്യമാണെന്ന് ന്യായീകരിക്കാനും ശ്രമിക്കുന്ന ലേഖകന്റ്റ് സത്യസന്ധതയെ സംസയികെണ്ടിയിരിക്കുന്നു…

 6. bhagat

  താടിയും മുടിയും വൃത്തികെട്ട രീതിയില്‍ ചീകി ഈട്ട് കുളിക്കാതെ നടന്നാല്‍ ബുദ്ധിജീവി ആഗുമോ സാറേ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.