Categories

‘ആളൊഴിഞ്ഞ കൂടാരമായി ബ്ലാസ്‌റ്റേഴ്‌സ്’; ഹ്യൂസിനും ഹോസുവിനും പിന്നാലെ ബെല്‍ഫോര്‍ട്ടും ടീം വിട്ടു


കോഴിക്കോട്: ഐ.എസ്.എല്ലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനിറങ്ങുക കഴിഞ്ഞ സീസണിലെ പ്രധാന വിദേശ താരങ്ങളില്ലാതെ. കേരളത്തിന്റെ വല്ല്യേട്ടന്‍ ആരോണ്‍ ഹ്യൂസിനും ഹോസുവിനും നാസോണിനും പിന്നാലെ മുന്നേറ്റ നിരയിലെ കുന്തമുനയായ കെല്‍വണ്‍ ബെല്‍ഫോര്‍ട്ടും ടീം വിട്ടതായാണ് വാര്‍ത്തകള്‍.


Also read കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം


അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയുമായാണ് ബെല്‍ഫോര്‍ട്ട് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പുതിയ ക്ലബ്ബുമായി കരാറൊപ്പിട്ട കാര്യം ട്വിറ്ററിലൂടെ ബെല്‍ഫോര്‍ട്ട് വ്യക്തമാക്കിയിട്ടും ഉണ്ട്.

25കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണില്‍ നിര്‍ണായകമായ മൂന്നു ഗോള്‍ നേടിയിരുന്നു. ഗോളടിച്ച ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിന്റെ പേരിലാണ് ബെല്‍ഫോര്‍ട്ട് ശ്രദ്ധനേടിയത്.


Dont Miss: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല; വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപം സമ്മാനമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്


രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്തി പത്ത് ടീമുകളുമായാണ് ഇത്തവണ ഐ.എസ്.എല്‍ എത്തുന്നത്. ബെംഗളൂരു എഫ്.സിയും ടാറ്റയുടെ കീഴിലുള്ള ടീമും ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിക്കും. ബെംഗളൂരു എഫ്.സിയുമായി കരാറുള്ള വിനീതും ജിങ്കാനും റിനോ ആന്റോയും അവര്‍ക്ക വേണ്ടിയാണ് ഇറങ്ങുന്നതെങ്കില്‍ കോപ്പലും മാനേജ്‌മെന്റും ഇത്തവണ ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.